Quantcast

അരുണാചലിൽ വീണ്ടും ചൈനയുടെ കൈയേറ്റം; 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്‌

നേരത്തെ അരുണാചൽപ്രദേശിൽ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിർമിച്ചിരുന്നു. ഇതിൽ നിന്ന് 93 കിലോമീറ്റർ കിഴക്കായാണ് പുതിയ കൈയേറ്റം.

MediaOne Logo

Web Desk

  • Published:

    18 Nov 2021 10:48 AM GMT

അരുണാചലിൽ വീണ്ടും ചൈനയുടെ കൈയേറ്റം; 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്‌
X

അരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ കൈയേറ്റം. ഷിയോമി ജില്ലയിൽ കൈയേറ്റം നടത്തി 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. എൻഡിടിവിയാണ് മാക്‌സർ ടെക്‌നോളജീസ്, പ്ലാനറ്റ് ലാബ് എന്നീ സ്ഥാപനങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 2019 ൽ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് കെട്ടിടങ്ങൾ നിലവിൽ വന്നത്.


നേരത്തെ അരുണാചൽപ്രദേശിൽ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിർമിച്ചിരുന്നു. ഇതിൽ നിന്ന് 93 കിലോമീറ്റർ കിഴക്കായാണ് പുതിയ കൈയേറ്റം. ചൈനയുടെ കൈയേറ്റം അമേരിക്കൻ ഏജൻസിയായ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും ഇടയിൽ ഇന്ത്യ അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് ചൈനയുടെ പുതിയ നിർമാണം.

അതേസമയം ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്ത് വന്നു. ഒരിഞ്ച് ഭൂമി കൈയ്യേറാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആരുടേയും ഭൂമിൽ അവകാശം സ്ഥാപിക്കാൻ ഇന്ത്യക്ക് താത്പര്യമില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

ഇതുവരെ നുഴഞ്ഞുകയറ്റങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്നും ചൈനക്ക് മന്ത്രി മുന്നറിയിപ്പ് നൽകി.

Summary: Chinese invasion of Arunachal Pradesh again. Satellite images of 60 buildings erected in Shiomi district have been released.

TAGS :

Next Story