Quantcast

അഗ്നിപഥ് പദ്ധതിക്കെതിരായ ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും; തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും കോടതിയിൽ

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പദ്ധതിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ ഒന്നിച്ചാകും പരിഗണിക്കുക.

MediaOne Logo

Web Desk

  • Published:

    19 July 2022 7:35 AM IST

അഗ്നിപഥ് പദ്ധതിക്കെതിരായ ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും; തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവും കോടതിയിൽ
X

ഡൽഹി: അഗ്നിപഥ് പദ്ധതി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. പദ്ധതിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ ഒന്നിച്ചാകും പരിഗണിക്കുക. അഭിഭാഷകനായ എം.എൽ ശർമ, വിശാൽ തിവാരി എന്നിവരും ഹരജി നൽകിയിട്ടുണ്ട്.

പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നാണ് വിശാൽ തിവാരിയുടെ ഹരജിയിലെ ആവശ്യം. ഹരജികളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാറിന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.

പ്രതിരോധസേനകളിലേക്ക് നാല് വർഷത്തേക്ക് നിയമനം നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. പല സംസ്ഥാനങ്ങളിലും സമരം അക്രമാസക്തമായിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story