Quantcast

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട് തയാറാക്കിയത്

MediaOne Logo

Web Desk

  • Published:

    8 July 2025 3:42 PM IST

Will give 2 crore; bring back my father, says woman to Tata Group
X

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് പേജുള്ള റിപ്പോർട്ടാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. ആദ്യ ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്.

അപകടം നടന്ന് പിറ്റേ ദിവസം തന്നെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമിതി രൂപീകരിക്കുകയും നാലംഗ സംഘം അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഈ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.

watch video:

TAGS :

Next Story