Quantcast

വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകണം; നിർദേശവുമായി എയർപോർട്ട് അതോറിറ്റി

ആഗോളതലത്തിൽ ഇന്ധന വില ഉയരാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇന്ത്യ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്

MediaOne Logo
വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകണം; നിർദേശവുമായി എയർപോർട്ട് അതോറിറ്റി
X

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള എണ്ണ വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾക്ക് കർശന നിർദേശവുമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ എഎഐ ആവശ്യപ്പെട്ടു.

നിലവിൽ ലഭ്യമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ കൃത്യമായ അളവ് എത്രയാണ്, ഒരു ദിവസം ശരാശരി എത്ര ഇന്ധനം ഉപയോഗിക്കുന്നുണ്ട്, അടുത്ത ഇന്ധനശേഖരം എപ്പോൾ എത്തുമെന്ന കൃത്യമായ തിയതി, ഇന്ധനവിതരണങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസങ്ങളോ ആശങ്കകളോ നിലവിലുണ്ടോ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് എഎഐ നിർദേശിച്ചിട്ടുണ്ട്.ആഗോളതലത്തിൽ ഇന്ധന വില ഉയരാനും വിതരണം തടസ്സപ്പെടാനുമുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഇന്ത്യ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. വിമാന സർവീസുകളെ ബാധിക്കാത്ത രീതിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇറാനിലെ സംഘർഷത്തിന് പുറമെ വെനസ്വേലയിലെ എണ്ണ മേഖലയിലും അമേരിക്കൻ ഇടപെടലുകൾ സജീവമാണ്. വെനസ്വേലയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി നൂറുകണക്കിന് ബില്യൺ ഡോളർ നിക്ഷേപിക്കാൻ അമേരിക്കൻ കമ്പനികൾ തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമാണെങ്കിലും നിലവിൽ വെനസ്വേലയുടെ ഉൽപ്പാദനം വളരെ കുറവാണ്.

TAGS :

Next Story