Quantcast

'ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു'; നിയമ നടപടിയുമായി നടി ഐശ്വര്യ റായ്

കേസ് വിശദമായി വാദം കേൾക്കാൻ അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Published:

    9 Sept 2025 12:49 PM IST

Aishwarya Rai
X

മുംബൈ: തന്‍റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് നിയമ നടപടിയുമായി നടി ഐശ്വര്യ റായ്. ഡൽഹി ഹൈക്കോടതിയിൽ ഹരജി നൽകി. പരസ്യങ്ങളിൽ തന്‍റെ ചിത്രങ്ങൾ ഉപയോഗിക്കുന്നത് വിലക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു. കേസ് വിശദമായി വാദം കേൾക്കാൻ അടുത്ത വർഷം ജനുവരിയിലേക്ക് മാറ്റി. ഇടക്കാല ഉത്തരവ് ഇറക്കാമെന്ന് കോടതി അറിയിച്ചു. ഉത്തരവ് ഉടൻ അപ്‌ലോഡ് ചെയ്യും. കേസ് വിശദമായി വാദം കേൾക്കാൻ അടുത്ത വർഷം ജനുവരി 15 ലേക്ക് മാറ്റി.

വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഐശ്വര്യ റായ് ആവശ്യപ്പെട്ടു. അനുവാദമില്ലാതെ ചിത്രങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത് തടയണം. ചിത്രങ്ങളും ശബ്ദവും അടക്കം വാണിജ്യ ആവശ്യങ്ങൾക്ക് അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും നടി ഹരജിയിൽ വ്യക്തമാക്കുന്നു.

TAGS :

Next Story