'ഒരു ഗ്ലാസ് പാളി തകർന്നതിന്റെയെങ്കിലും ഫോട്ടോ കാണിക്കൂ'; ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് അജിത് ഡോവൽ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിങ്ങിനെയും ഡോവൽ വിമർശിച്ചു

ചെന്നൈ : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യക്ക് ഒരു നഷ്ടമുണ്ടായിട്ടില്ലെന്നും പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ കൃത്യമായി ലക്ഷ്യം വെച്ചെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.
ഐഐടി മദ്രാസിന്റെ 62-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഓപ്പറേഷൻ സിന്ദൂറിനായി 23 മിനിറ്റ് മാത്രമേ എടുത്തൊള്ളൂ. ഒമ്പത് 9 തീവ്രവാദ കേന്ദ്രങ്ങളാണ് നശിപ്പിച്ചത്.പാകിസ്താന്റെ അതിർത്തിയിലെ 9 തീവ്രവാദ കേന്ദ്രങ്ങൾ തകര്‍ക്കാന്‍ ഞങ്ങൾ തീരുമാനിച്ചു.നമുക്ക് ഒന്നും നഷ്ടമായില്ല. അതല്ലാതെ മറ്റെവിടെയും ഞങ്ങൾ ആക്രമിച്ചിട്ടില്ല..ഡോവൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ആരൊക്കെ,എവിടെയൊക്കെ ഉണ്ടെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നു.മുഴുവൻ ഓപ്പറേഷനും 23 മിനിറ്റ് മാത്രമേ എടുത്തൊള്ളൂ'..അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിദേശ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിങ്ങിനെയും ഡോവൽ വിമർശിച്ചു. ആക്രമണത്തിൽ ഇന്ത്യക്ക് ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ല.പാകിസ്താന്‍ അങ്ങനെ ചെയ്തു,ഇങ്ങനെ ചെയ്തുവെന്ന് വിദേശമാധ്യമങ്ങള്‍ പറയുന്നു.ഇന്ത്യയുടെ ഒരു ഗ്ലാസ് പാളിയെങ്കിലും തകർന്നതിന്റെ ഫോട്ടോ കാണിക്കാൻ പറ്റുമോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് ഏഴിന് പുലർച്ചെയായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് 26 പേരാണ് കൊല്ലപ്പെട്ടത്. മേയ് 10 ന് എല്ലാ സൈനിക നടപടികളും നിർത്തലാക്കുന്നതായി ഇന്ത്യയും പാകിസ്താനും ധാരണയിലെത്തുകയായിരുന്നു.
Adjust Story Font
16

