ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറി; അപകടത്തിന് പിന്നാലെ അജിത് പവാര്‍ സഞ്ചരിച്ച വിമാനം രണ്ടായി പിളര്‍ന്ന് തീപിടിച്ചു
പൊതുയോഗങ്ങളിൽ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് അജിത് പവാർ സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം കത്തിയമര്‍ന്നത്

- Updated:
2026-01-28 06:27:48.0

ബാരാമതി: മഹാരാഷ്ട്രയിലെ ബാരാമതിയിൽ എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ കത്തിയമര്‍ന്നു.ബാരാമതിയിൽ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. അപകടത്തിന് പിന്നാലെ വിമാനം രണ്ടായി പിളര്‍ന്നു.
ലിയർജെറ്റ് 45വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി പൊട്ടിത്തെറിക്കുകയായിരുന്നു.27 ാം നമ്പർ റൺവേയിലാണ് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. വിമാനം ഇറങ്ങിയതിന് പിന്നാലെ വലത് വശത്തേക്ക് വിമാനം തെന്നിമാറുകയും ചെയ്തു. 40 സെക്കൻഡ് അലാറം വിമാനത്തിൽ നിന്ന് ഉയർന്നു.പിന്നാലെ വിമാനം രണ്ടായി പിളരുകയും പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു അപകടത്തിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാറടക്കം ആറുപേര്‍ മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. അജിത് പവാറിന് പുറമെ രണ്ട് പൈലറ്റുമാരും അംഗരക്ഷകരുമുള്‍പ്പടെ ആറുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത് . ആറു പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.കർഷകരുടെ റാലിയിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തമുണ്ടായത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഫൈസ് അഹമ്മദ് കിദ്‌വായ് പറഞ്ഞു.
Adjust Story Font
16
