Quantcast

നുപൂർ ശർമയുടെ തലവെട്ടിയാൽ വീടും സ്വത്തും വാഗ്ദാനം ചെയ്ത അജ്മീർ പുരോഹിതൻ അറസ്റ്റിൽ

വീഡിയോ വിവാദമായതോടെ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    6 July 2022 7:38 AM GMT

നുപൂർ ശർമയുടെ തലവെട്ടിയാൽ വീടും സ്വത്തും വാഗ്ദാനം ചെയ്ത അജ്മീർ പുരോഹിതൻ അറസ്റ്റിൽ
X

ജയ്പൂർ: പ്രവാചക നിന്ദനടത്തിയ മുൻ ബി.ജെ.പി വക്താവ് നുപൂർ ശർമ്മയുടെ തലവെട്ടിയെടുക്കുന്നവർക്ക് വീടും സ്വത്തും വാഗ്ദാനം ചെയ്ത അജ്മീർ പുരോഹിതൻ അറസ്റ്റിൽ. അജ്മീർ ദർഗയിലെ പുരോഹിതൻ സയ്യിദ് സൽമാൻ ചിസ്തിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സോഷ്യൽമീഡിയയിൽ ഇയാൾ നുപൂർശർമയെ വധിക്കാൻ ആഹ്വനം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തത്. നുപൂർശർമയെ താൻ വെടിവെച്ചുകൊല്ലണമായിരുന്നെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്നാണ് സൽമാൻ ചിസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ വിവാദമായതോടെ നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്. തുടർന്ന് തിങ്കളാഴ്ച രാത്രി ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മദ്യലഹരിയിലാണ് പ്രതി വീഡിയോ തയ്യാറാക്കിയതെന്ന് അജ്മീർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് വികാസ് സാങ്‍വാൻ പറഞ്ഞു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story