Quantcast

വോട്ടിംഗ് യന്ത്രങ്ങൾ കടത്തിയെന്ന ആരോപണം; വാരണാസിയിലെ എ.ഡി.എമ്മിനെ വോട്ടെണ്ണൽ ചുമതലയില്‍ നിന്ന് മാറ്റി

വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കടത്തുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-09 14:14:41.0

Published:

9 March 2022 11:38 AM GMT

വോട്ടിംഗ് യന്ത്രങ്ങൾ കടത്തിയെന്ന ആരോപണം; വാരണാസിയിലെ എ.ഡി.എമ്മിനെ വോട്ടെണ്ണൽ ചുമതലയില്‍ നിന്ന് മാറ്റി
X

വാരണാസിയിലെ എഡിഎമ്മിനെ വോട്ടെണ്ണൽ ഡ്യൂട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. വാരണാസിയിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയെന്ന് അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

വാരാണസിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കടത്തുവെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പരാജയപ്പെടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മന്ദഗതിയിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അഖിലേഷ് ആരോപിച്ചിരുന്നു.

ട്രക്കില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിന്‍റേതെന്ന് കരുതുന്ന ദ്യശ്യങ്ങള്‍ സമാജ്‍വാദി പാര്‍ട്ടി അനുയായികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍, പരിശീലന ആവശ്യങ്ങള്‍ക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നും അവ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പൊള്ളയായ ആരോപണമുന്നയിക്കുകയാണ് എന്നുമാണ് വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് ഇന്നലെ പറഞ്ഞത്.


TAGS :

Next Story