രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും
മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ രാഹുൽ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും

രാഹുല്‍ ഗാന്ധി
ഡല്‍ഹി: രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഇന്ന് ഒഴിയും. മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ രാഹുൽ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
ലോക്സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ രാഹുൽ ഗാന്ധി ഇന്ന് ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിയും. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് മാറുക. വസതി ഒഴിയുമ്പോൾ കെ.സി വേണുഗോപാൽ അടക്കമുള്ളവർ നേതാക്കൾ രാഹുലിനൊപ്പമുണ്ടാകും.
ഔദ്യോഗിക വസതി ഒഴിയാൻ ലോക്‌സഭ സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് 2004 മുതൽ താമസിച്ചു വന്ന വസതി ഒഴിയുന്നത്. സെഷൻസ് കോടതി വിധി എതിരായതാടെ രാഹുൽ ഗാന്ധി ഓദ്യോഗിക വസതിയിൽ നിന്നും സാധനങ്ങൾ മാറ്റിയിരുന്നു. 19 വർഷങ്ങൾക്ക് മുൻപ് അമേഠിയിൽ നിന്ന് ആദ്യമായി പാർലമെന്‍റി ലെത്തിയപ്പോഴാണ് രാഹുലിന് ഔദ്യോഗികവസതിയായി തുഗ്ലക് ലൈൻ 12 ലഭിച്ചത്. മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
Adjust Story Font
16




