Quantcast

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം, കോടതി വിധി എല്ലാവരും അംഗീകരിക്കണം: അമിത് ഷാ

ഹിജാബ് വിവാദം സംബന്ധിച്ച് ആഭ്യന്തരമന്ത്രിയില്‍ നിന്ന് ആദ്യമായുണ്ടായ പ്രതികരണമാണിത്

MediaOne Logo

Web Desk

  • Updated:

    2022-02-21 05:35:16.0

Published:

21 Feb 2022 5:06 AM GMT

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനം, കോടതി വിധി എല്ലാവരും അംഗീകരിക്കണം: അമിത് ഷാ
X

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിവാദത്തിലാണ് അമിത് ഷായുടെ പ്രതികരണം. കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ഹിജാബ് വിവാദം സംബന്ധിച്ച് ആഭ്യന്തരമന്ത്രിയില്‍ നിന്ന് ആദ്യമായുണ്ടായ പ്രതികരണമാണിത്. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം- "എല്ലാ മതവിഭാഗങ്ങളും സ്കൂളുകളിലെ ഡ്രസ് കോഡ് പാലിക്കണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാവരും കോടതി വിധി അനുസരിക്കണം" എന്നാണ് അമിത് ഷാ പറഞ്ഞത്.

ആഭ്യന്തരമന്ത്രി ഹിജാബ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ലമെന്‍റിനു പുറത്തുവെച്ച് പറഞ്ഞത് സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡ് എല്ലാ വിദ്യാര്‍ഥികളും പാലിക്കണം എന്നാണ്. കര്‍ണാടകയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഡ്രസ് കോഡ് സംബന്ധിച്ച് സമാനമായ അഭിപ്രായ പ്രകടനമാണ് അമിത് ഷായും നടത്തിയത്.

ഹിജാബ് വിലക്കിനെതിരായ ഹരജികളിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നും വാദം കേൾക്കും. ആറാം ദിവസമാണ് ഹരജിയിൽ വാദം നടക്കുന്നത്. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ പരിധിയിൽ ഹിജാബ് വരില്ലെന്ന് കഴിഞ്ഞ തവണ വാദം നടന്നപ്പോൾ കര്‍ണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇന്നും സർക്കാറിന്‍റെ വാദമാണ് കോടതിയിൽ നടക്കുക. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഹരജികൾ വിശാല ബെഞ്ചിന് മുന്നിൽ എത്തിയിട്ടുണ്ട്. വിഷയത്തിലെ ഭരണഘടനാ സാധുതയാണ് പരിശോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമ രംഗത്തെ പ്രമുഖർ ഉൾപ്പടെയുള്ളവർ ഒപ്പുവെച്ച നിവേദനം കർണാടക മുഖ്യമന്ത്രിയ്ക്ക് നൽകി. അതേസമയം പ്രതിഷേധങ്ങളെ കർശനമായി നേരിടാൻ ആഭ്യന്തര വകുപ്പ് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story