Quantcast

എന്താണ് ABHA കാർഡ്? എങ്ങനെ അപേക്ഷിക്കാം?; അറിയേണ്ടതെല്ലാം

ഇന്ത്യൻ പൗരന്മാർക്ക് ആരോഗ്യ രേഖകൾ സുരക്ഷിതമായി സംരക്ഷിക്കാനും എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും സഹായകരമായ ഹെൽത്ത് ഐഡിയാണ് ABHA കാർഡ്

MediaOne Logo

Web Desk

  • Updated:

    2023-11-12 01:31:22.0

Published:

12 Nov 2023 1:20 AM GMT

All that you should know about ABHA card
X

ഇന്ത്യൻ പൗരന്മാർക്ക് ആരോഗ്യ രേഖകൾ സുരക്ഷിതമായി സംരക്ഷിക്കാനും എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും സഹായകരമായ ഹെൽത്ത് ഐഡിയാണ് ABHA കാർഡ്. ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (ABHA) ഐഡി അല്ലെങ്കിൽ ABHA നമ്പർ എന്നത് ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ഒരു തിരിച്ചറിയൽ നമ്പറാണ്.

ആധാറിലേത് പോലെ 14 അക്ക അക്കൗണ്ട് നമ്പർ വഴി ഇന്ത്യയിലെവിടെ നിന്നും തങ്ങളുടെ ആരോഗ്യവിവരങ്ങൾ പൗരന്മാർക്ക് ആക്‌സസ് ചെയ്യാം. കൂടാതെ എല്ലാ സർക്കാർ ആശുപത്രികളിലും നിശ്ചിത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപ വരെ ഇൻഷുറൻസും ലഭിക്കുന്നു.

2021 സെപ്റ്റംബറിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഭാഗമാണ് ABHA.

വളരെ കുറച്ച് സമയം മാത്രമാണ് ABHA അക്കൗണ്ട് രജിസ്‌ട്രേഷന് വേണ്ടി വരിക.അക്ഷയ സെന്ററുകൾ വഴിയോ ആരോഗ്യ മന്ത്രാലയം നൽകുന്ന ലിങ്ക് വഴിയോ കാർഡിന് രജിസ്റ്റർ ചെയ്യാം.

  • ആധാർ കാർഡും മൊബൈൽ നമ്പറും ഉപയോഗിച്ച് അക്ഷയ സെന്റർ വഴി ABHA കാർഡിന് രജിസ്റ്റർ ചെയ്യാം.
  • മൊബൈൽ നമ്പറിലേക്ക് എത്തുന്ന 2 ഒടിപികൾ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ.
  • 50 രൂപ മാത്രമാണ് അക്ഷയ സെന്ററുകളിൽ ABHA കാർഡിന്റെ രജിസ്‌ട്രേഷൻ ഫീ.

അക്ഷയ സെന്റർ കൂടാതെ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് സ്വന്തമായും രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.


TAGS :

Next Story