സംഭൽ ശാഹി മസ്ജിദിനെ തർക്ക മന്ദിരമെന്നാക്കി അലഹബാദ് ഹൈക്കോടതി
കോടതിയിലെ സ്റ്റെനോഗ്രാഫറോട് ഇനി മുതൽ തർക്ക മന്ദിരമെന്ന് എഴുതാൻ നിർദേശം നൽകി

ന്യൂഡൽഹി: സംഭൽ ശാഹി മസ്ജിദിനെ തർക്ക മന്ദിരമെന്നാക്കി അലഹബാദ് ഹൈക്കോടതി. എതിർഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയിലെ സ്റ്റെനോഗ്രാഫറോട് ഇനി മുതൽ തർക്ക മന്ദിരമെന്ന് എഴുതാൻ നിർദേശം നൽകി.
അയോധ്യ കേസിൽ ബാബരി മസ്ജിദിനെ 'തർക്ക മന്ദിരം' എന്നാണ് പറഞ്ഞിരുന്നതെന്ന് എതിർഭാഗം കോടതിയെ അറിയിച്ചു. മസ്ജിദിൽ പെയിന്റ് അടിക്കണമെന്നും ഉപകരണങ്ങൾ മാറ്റിയിടണമെന്നും ആവശ്യപ്പെട്ടുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി നിർദേശം.
Next Story
Adjust Story Font
16

