Quantcast

'കെജ്‌രിവാൾ രാജിവെക്കരുത്'; ആം ആദ്മി എം.എൽ.എമാർ സുനിത കെജ്‌രിവാളിനെ കണ്ടു

എത്രകാലം കെജ്‌രിവാൾ ജയിലിൽ തുടർന്നാലും മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് എം.എൽ.എമാർ സുനിതയെ അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    2 April 2024 2:14 PM IST

Delhi MLAs met Sunitha Kejriwal
X

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എമാർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. അരവിന്ദ് കെജ്‌രിവാൾ രാജിവെക്കരുതെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് ഒപ്പമുണ്ടെന്നും എം.എൽ.എമാർ പറഞ്ഞു.

കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് എം.എൽ.എമാർ പിന്തുണയുമായി കെജ്‌രിവാളിന്റെ ഭാര്യയെ കണ്ടത്. ഭാര്യ സുനിതക്ക് മാത്രമാണ് തിഹാർ ജയിലിൽ കഴിയുന്ന കെജ്‌രിവാളിനെ കാണാൻ അനുമതിയുള്ളത്. എത്രകാലം കെജ്‌രിവാൾ ജയിലിൽ തുടർന്നാലും മുഖ്യമന്ത്രി പദവി രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് എം.എൽ.എമാർ സുനിതയെ അറിയിച്ചത്.

TAGS :

Next Story