'കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടില്ല'; അദാനി വിഷയത്തിൽ അമിത് ഷാ

പ്രതിപക്ഷ നേതാക്കൾക്കെതിരെ നടക്കുന്ന അന്വേഷണങ്ങളിൽ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം യു.പി.എ കാലത്ത് രജിസ്റ്റർ ചെയ്ത കേസുകളാണെന്ന് അമിത് ഷാ

MediaOne Logo

Web Desk

  • Updated:

    2023-03-18 07:23:37.0

Published:

18 March 2023 7:23 AM GMT

AmitShahsreactiontoAdaniGroupcontroversy, AmitShahonAdaniHindenburgrow
X

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം യു.പി.എ കാലത്ത് രജിസ്റ്റർ ചെയ്തതാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ 'ഇന്ത്യാ ടുഡേ കോൺക്ലേവി'ൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. 'അദാനിയുടെ വിഷയം അന്വേഷിക്കാൻ റിട്ട. ജഡ്ജിമാരുടെ രണ്ടംഗ മസിതിയെ സുപ്രിംകോടതി രൂപീകരിച്ചിട്ടുണ്ട്. തെളിവുള്ളവരൊക്കെ അവിടെപ്പോയി സമർപ്പിക്കട്ടെ. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടരുത്. നീതിന്യായ സംവിധാനത്തിൽ എല്ലാവരും വിശ്വാസമർപ്പിക്കണം'-അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അമിത് ഷാ പറഞ്ഞു. അതിന് അധികം ആയുസുണ്ടാകില്ല. മറ്റ് അന്വേഷണത്തിനു സമാന്തരമായി അന്വേഷണം തുടരാൻ സെബിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് സെബി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: 'അവർക്ക് കോടതിയിൽ പോകാമല്ലോ! ആരെങ്കിലും തടയുന്നുണ്ടോ? ഞങ്ങളെക്കാളും മികച്ച അഭിഭാഷകർ അവർക്കുണ്ട്. കേന്ദ്ര ഏജൻസികളെല്ലാം നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നത്. നിയമം പാലിക്കണമെന്നാണ് എല്ലാവരോടും പറയാനുള്ളത്. അതുമാത്രമാണ് മാർഗം.'

കോടതിയിൽ പോകുന്നതിനു പകരം പുറത്ത് ബഹളംവയ്ക്കുന്നത് എന്തിനാണ്? ഒരാൾക്കെതിരെ അഴിമതി ആരോപണം ഉയർന്നാൽ അന്വേഷണം വേണ്ടേ? ഈ പറയുന്ന കേസുകളിൽ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം അവരുടെ ഭരണകാലത്ത് രജിസ്റ്റർ ചെയ്തതാണ്.'-അമിത് ഷൂ കൂട്ടിച്ചേർത്തു.

Summary: 'No one should be spared if any wrong has been done', says Amit Shah in Adani-Hindenburg row

TAGS :

Next Story