Quantcast

സഹകരണ സംഘങ്ങൾക്കായി പുതിയ ദേശീയ നയം കൊണ്ടുവരുമെന്ന് അമിത് ഷാ

ക്രമക്കേടുകൾ പരിഹരിക്കുന്നത് ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2021-09-25 10:19:34.0

Published:

25 Sept 2021 3:18 PM IST

സഹകരണ സംഘങ്ങൾക്കായി പുതിയ ദേശീയ നയം കൊണ്ടുവരുമെന്ന് അമിത് ഷാ
X

പ്രാഥമിക സഹകരണ സംഘങ്ങൾക്കായി പുതിയ ദേശീയ നയം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രാലയം രൂപവത്കരിച്ച ശേഷം ആദ്യമായി സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണം സംസ്ഥാന വിഷയമോ കേന്ദ്ര വിഷയമോ എന്ന തർക്കത്തിനില്ലെന്നും സംസ്ഥാനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അഞ്ച് ട്രില്ല്യൻ ഡോളർ ശക്തിയാകണമെന്നും സഹകരണസ്ഥാപനങ്ങൾ കാലത്തിനനുസരിച്ചു മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണസ്ഥാപനങ്ങളുടെ ശക്തി അവർ അറിയുന്നില്ലെന്നും കേരളത്തിലെ സഹകരണസ്ഥാപനങ്ങളെ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേടുകൾ പരിഹരിക്കുന്നത് ലക്ഷ്യം

സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ക്രമക്കേടുകൾ പരിഹരിക്കുന്ന നയമായിരിക്കും കൊണ്ടുവരികയെന്നാണ് കരുതപ്പെടുന്നത്. കൃത്യമായ സോഫ്റ്റ്‌വെയർ വഴിയാകും സഹകരണ ബാങ്ക് പ്രവർത്തനം.

TAGS :

Next Story