Quantcast

രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് അമിത് ഷാ സംസാരിക്കണം-തേജസ്വി യാദവ്

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ജയപ്രകാശ് നാരായണന്റെ ആദർശങ്ങൾ മറക്കുകയാണെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ വിമർശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    14 Oct 2022 12:11 PM GMT

രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് അമിത് ഷാ സംസാരിക്കണം-തേജസ്വി യാദവ്
X

പാട്‌ന: ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പേരിൽ ഏകാധിപത്യമാണ് നടക്കുന്നതെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്. രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കാൻ തയാറാകണമെന്ന് തേജസ്വി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ജയപ്രകാശ് നാരായണന്റെ ആദർശത്തെ മറക്കുകയാണെന്ന അമിത് ഷായുടെ വിമർശത്തിനും അദ്ദേഹം മറുപടി നൽകി.

അമിത് ഷാ പറഞ്ഞതെല്ലാം അബദ്ധങ്ങളാണെന്ന് തേജസ്വി കുറ്റപ്പെടുത്തി. ജയപ്രകാശ് നാരായണനു(ജെ.പി)മായും അദ്ദേഹത്തിന്റെ ആശയങ്ങളുമായും ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. ബി.ജെ.പിക്കാർക്ക് എങ്ങനെ പരിപാടികൾ സംഘടിപ്പിക്കണമെന്ന് അറിയാം. സിതാബ് ദിയാറയിൽ ജെ.പിയുടെ ജന്മദിനത്തിൽ അവർ ഒരു പരിപാടി സംഘടിപ്പിച്ചു. അതിൽ അമിത് ഷാ പങ്കെടുക്കുകയും ചെയ്തു. അത്രയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലുള്ള എൻ.ഡി.എ സർക്കാർ രാജ്യത്ത് അടിച്ചേൽപിച്ചുകൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് അമിത് ഷാ സംസാരിക്കണമായിരുന്നു. ബി.ജെ.പി സർക്കാർ ഏകാധിപത്യ ഭരണകൂടമാണ്. രാജ്യത്ത് എവിടെയാണ് ജനാധിപത്യമുള്ളത്?-തേജസ്വി ചോദിച്ചു.

Summary: ''Amit Shah should have spoken about undeclared emergency in India'', says Bihar Deputy Chief Minister Tejashwi Prasad Yadav

TAGS :

Next Story