Quantcast

35 യാത്രക്കാരെ കയറ്റാതെ വിമാനം സമയമാകും മുന്‍പ് പറന്നെന്ന് പരാതി

അമൃത്സർ വിമാനത്താവളത്തിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    19 Jan 2023 8:26 AM GMT

35 യാത്രക്കാരെ കയറ്റാതെ വിമാനം സമയമാകും മുന്‍പ് പറന്നെന്ന് പരാതി
X

അമൃത്സർ: 35 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടതായി പരാതി. അമൃത്സർ വിമാനത്താവളത്തിലാണ് സംഭവം. സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് എയർലൈൻ വിമാനമാണ് യാത്രക്കാരെ കയറ്റാതെ പറന്നുയർന്നത്.

ഇന്നലെ രാത്രി 7.55ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെട്ടുവെന്നാണ് പരാതി. അതേസമയം വിമാനത്തിന്‍റെ സമയമാറ്റം യാത്രക്കാരെ അറിയിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. തങ്ങള്‍ ഇ-മെയില്‍ വഴി സന്ദേശം കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 30 പേരുടെ ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്റ് യാത്രക്കാര്‍ക്ക് വിവരം കൈമാറാതിരുന്നതാണ് കാരണമെന്ന് എയര്‍ലൈന്‍സ് അവകാശപ്പെട്ടു. യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ സൌകര്യമൊരുക്കുമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു.

സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂട്ട് എയര്‍ലൈന്‍സ് അധികൃതരില്‍ നിന്നും അമൃത്‌സര്‍ വിമാനത്താവള അധികൃതരില്‍ നിന്നും ഡി.ജി.സി.എ. വിശദാംശങ്ങള്‍ തേടി. മറുപടി നൽകാൻ എയർലൈൻസിന് രണ്ടാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.

Summary-Complaint that Singapore bound Scoot flight took off hours ahead of schedule

TAGS :

Next Story