Quantcast

പോസ്റ്ററുകൾ നശിപ്പിച്ചെന്ന പരാതി: സ്കൂള്‍ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ആന്ധ്ര പൊലീസ്

സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളെ വൈകുന്നേരം വരെ 'ചോദ്യം ചെയ്യലിനായി' തടഞ്ഞുവെച്ചു

MediaOne Logo

ijas

  • Updated:

    2022-04-27 11:19:19.0

Published:

27 April 2022 11:16 AM GMT

പോസ്റ്ററുകൾ നശിപ്പിച്ചെന്ന പരാതി: സ്കൂള്‍ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് ആന്ധ്ര പൊലീസ്
X

അമരാവതി: ഭരണകക്ഷിയായ യുവജന ശ്രമിക റെയ്തു കോണ്‍ഗ്രസ്(വൈ.എസ്.ആർ.സി) പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചെന്നാരോപിച്ച് സ്കൂള്‍ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുണ്ടൂര്‍ ജില്ലയിലെ പാല്‍നാട് പ്രദേശത്തെ മൂന്നും നാലും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയ വിദ്യാര്‍ഥികളെ വൈകുന്നേരം വരെ 'ചോദ്യം ചെയ്യലിനായി' തടഞ്ഞുവെച്ചു. വൈ.എസ്.ആർ.സി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിദ്യാര്‍ഥികളെ സ്റ്റേഷനിലെ തറയില്‍ മണിക്കൂറുകള്‍ പൊലീസ് ഇരുത്തി. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതെ സമയം പോസ്റ്റര്‍ നശിപ്പിച്ചുവെന്ന പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും മാതാപിതാക്കളെയും കൂടെ വിളിപ്പിച്ചിരുന്നതായും പൊലീസ് ഡി.എസ്.പി ജയറാം പ്രസാദ് വിശദീകരിച്ചു. ഒരു ദിവസത്തോളം സ്റ്റേഷനില്‍ ഇരുത്തിയ വിദ്യാര്‍ഥികളെ വൈകിട്ടാണ് പൊലീസ് വിട്ടയച്ചത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോപിച്ച തെലുഗു ദേശം പാര്‍ട്ടി പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിച്ചതിന് വൈ.സി.പി നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Andhra Pradesh: Class 3, 4 students taken to police station for damaging YSRCP posters

TAGS :

Next Story