'നോ ഡോഗ്, നോ വോട്ട്' സുപ്രിംകോടതി നിർദേശത്തിനെതിരെ ഇന്ത്യാഗേറ്റിൽ മൃഗസ്നേഹികളുടെ പ്രതിഷേധം
തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചിരുന്നു

ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. തെരുവുനായകളെ പിടികൂടണമെന്ന സുപ്രിംകോടതി വിധിക്കെതിരെയാണ് പ്രതിഷേധം. തെരുവുനായകളെ പിടികൂടി പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധി പുറത്തുവന്നിരുന്നത്.
നോ ഡോഗ്, നോ വോട്ട് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് മൃഗസ്നേഹികളുടെ പ്രതിഷേധം. നായകളെ നിരന്തരമായി ഉപദ്രവിക്കുന്ന നിലപാടുകളാണ് സർക്കാരിന്റെയും സുപ്രിംകോടതിയുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. അതുകൊണ്ടാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നാണ് ഇവരുടെ ന്യായം.
സുപ്രിംകോടതിയുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പും തെരുവുനായകൾക്ക് എതിരായി വിധി വന്നതിനെ തുടർന്ന് മൃഗസ്നേഹികൾ ഇന്ത്യാഗേറ്റിന് മുമ്പിൽ ഒരുമിച്ച് കൂടിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു.
Next Story
Adjust Story Font
16

