Quantcast

അരിജിത് സിംഗിന്റെ പുതിയ തട്ടകം രാഷ്ട്രീയമോ ?; പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ

2011ൽ പിന്നണി ഗാനരംഗത്ത് അരങ്ങേറിയ അരിജിത് കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്

MediaOne Logo
അരിജിത് സിംഗിന്റെ പുതിയ തട്ടകം രാഷ്ട്രീയമോ ?;  പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
X

ന്യുഡൽഹി: ഏവരേയും ഞെട്ടിച്ച് കൊണ്ട് ചലച്ചിത്ര ഗാനാലപനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അരിജിത് സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയാണ് അരിജിത്. ബംഗാളിൽ വലിയ സ്വാധീനമുള്ള ഗായകനാണ് ലോകമെങ്ങും ആരാധകരുള്ള അരിജിത് സിംഗ്. ബംഗാൾ കേന്ദ്രീകരിച്ച് രാഷ്ട്രീയ പാർട്ടി രൂപികരിച്ചേക്കും എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

എന്നാൽ, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പ്രാദേശിക ഘടങ്ങൾ രൂപീകരിച്ച് പ്രവർത്തനം വിപുലമാക്കിയ ശേഷം മാത്രമേ മത്സരരംഗത്തേക്കുള്ളു എന്നാണ് അരിജിത് സിംഗുമായി ബന്ധപ്പെട്ടവർ പറയുന്നത്. 2005-ൽ 'ഫെയിം ഗുരുകുൽ' എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷോയുടെ പകുതിയിൽ പുറത്തായെങ്കിലും സംഗീത സംവിധായകൻ പ്രീതത്തിന്റെ അസിസ്റ്റന്റായി വർഷങ്ങളോളം ജോലി ചെയ്തു. 2011-ലാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറുന്നത്. പിന്നീട് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, റൺബീർ കപൂർ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളുടെയെല്ലാം സ്ഥിരം ശബ്ദമായി അരിജിത് മാറി.

കരിയറിന്റെ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് അരിജിത് സിംഗ് സമൂഹമാധ്യമത്തിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 'എല്ലാവർക്കും പുതുവത്സരാശംസകൾ. ഇത്രയും വർഷം ഒരു ശ്രോതാവെന്ന നിലയിൽ എനിക്ക് നൽകിയ സ്‌നേഹത്തിന് എല്ലാവർക്കും നന്ദി. ഇനിയങ്ങോട്ട് പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ പ്രോജക്റ്റുകൾ ഏറ്റെടുക്കില്ല. ഞാൻ ഈ കരിയർ അവസാനിപ്പിക്കുകയാണ്. ഗംഭീര യാത്രയായിരുന്നു'. - അരിജിത് സിംഗിന്റെ വിരമിക്കൽ കുറിപ്പ് ഇങ്ങനെയായിരുന്നു.

TAGS :

Next Story