Quantcast

ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സൈന്യം

കഴിഞ്ഞ മാസം സംസ്ഥാനത്ത് 30 മാവോയിസ്റ്റുകളെ സൈന്യം വധിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 Nov 2024 10:02 AM IST

ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സൈന്യം
X

ഛത്തീസ്ഗഡ്: ബിജാപൂരിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചെന്ന് സൈന്യം. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

പ്രദേശത്ത് കൂടുതൽ മാവോയിസ്റ്റുകൾ എത്തിയെന്ന് വിവരം ലഭിച്ചതിനാൽ സൈന്യം കൂടുതൽ തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം സംസ്ഥാനത്ത് രാജ്യം കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടകളൊന്ന് നടന്നിരുന്നു.

ദന്തേവാഡ ജില്ലയിലെ അബ്ജുമദിലാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിന്റെ 24 വർഷത്തെ ചരിത്രത്തിനിടയിലുണ്ടാകുന്ന ഏറ്റവും വലിയ ഓപറേഷനായിരുന്നു ഇത്. 30 മാവോയിസ്റ്റുകളെയാണ് സൈന്യം വധിച്ചത.

ഈ വർഷം ഏപ്രിലിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബസ്തർ ഡിവിഷനിലെ കൻകെർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story