Quantcast

ഇസ്തംബൂൾ കോൺഗ്രസ് സെന്റർ കോൺഗ്രസ് ഓഫീസാണെന്ന് അർണബ്; ഒടുവിൽ പിഴവ് മനസിലായപ്പോൾ മാപ്പ്

അർണബ് ഗോസ്വാമി പരാമർശിച്ച ഇസ്താംബുൾ കോൺഗ്രസ് സെന്റർ ഒരു കൺവെൻഷൻ സെന്ററാണെന്ന് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ സുബൈർ വെളിപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2025-05-20 15:05:36.0

Published:

20 May 2025 8:19 PM IST

ഇസ്തംബൂൾ കോൺഗ്രസ് സെന്റർ കോൺഗ്രസ് ഓഫീസാണെന്ന് അർണബ്; ഒടുവിൽ പിഴവ് മനസിലായപ്പോൾ മാപ്പ്
X

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്ക് തുർക്കിയിൽ രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് തെറ്റായി പ്രചരിപ്പിച്ച റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ഒടുവിൽ പിടിക്കപ്പെട്ടു. 'കാഴ്ചക്കാരേ, കോൺഗ്രസ് പാർട്ടിക്ക് തുർക്കിയിൽ ഒരു രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? തുർക്കിയിൽ കോൺഗ്രസിന് എന്ത് തരത്തിലുള്ള ബിസിനസ്സാണുള്ളത്?' ഒരു പ്രക്ഷേപണത്തിനിടെ അർണബ് ഗോസ്വാമി ചോദിച്ചു. ബിജെപിയുടെ ദേശീയ വിവര സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യയും അർണബിന്റെ വീഡിയോ പങ്കിട്ടു. എന്നാൽ അർണബിന്റെ വാദങ്ങൾക്ക് അധികനേരം പിടിച്ചുനിൽക്കാനായില്ല. പ്രമുഖ വസ്തുതാന്വേഷണ പരിശോധകനായ മുഹമ്മദ് സുബൈർ ഈ തെറ്റായ അവകാശവാദത്തെ പെട്ടെന്ന് തന്നെ പൊളിച്ചെഴുതി.

അർണബ് ഗോസ്വാമി പരാമർശിച്ച ഇസ്താംബുൾ കോൺഗ്രസ് സെന്റർ ഒരു കൺവെൻഷൻ സെന്ററാണെന്ന് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ സുബൈർ വെളിപ്പെടുത്തി.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് സാമൂഹിക മാധ്യമങ്ങൾ വഴി വിമർശനം നേരിട്ടതിനെ തുടർന്ന് ഒടുവിൽ മാപ്പുമായെത്തി റിപ്പബ്ലിക്ക് ടിവി. 'ഒരു സാങ്കേതിക പിശക് കാരണം ഡിജിറ്റൽ ഡെസ്കിലെ ഒരു വീഡിയോ എഡിറ്റർ തുർക്കിയിലെ കോൺഗ്രസ് ഓഫീസായി തെറ്റായി ചിത്രീകരിക്കുന്ന ഒരു ചിത്രം അബദ്ധവശാൽ ഉപയോഗിച്ചു. പ്രസ്തുത വീഡിയോയുടെ ഉള്ളടക്കവുമായോ സന്ദർഭവുമായോ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഈ ക്ലിപ്പ് 2025 മെയ് 15-ന് ശേഷം അർണബ് ഗോസ്വാമിയുടെ ഡിബേറ്റ് ഷോയിൽ സംപ്രേഷണം ചെയ്തിട്ടില്ല. ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി പ്രസ്തുത തെറ്റായ ചിത്രം ഒരു തരത്തിലും ബന്ധപ്പെട്ടതുമല്ല. ലൈവ് ഷോ അവസാനിച്ചതിന് ശേഷമാണ് അബദ്ധത്തിൽ സംഭവിച്ച പിശക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രക്ഷേപണം ചെയ്തത് ശ്രദ്ധയിൽപെട്ടത്. ഉടനടി തിരുത്തി. പിശകിൽ ഞങ്ങൾ ആത്മാർത്ഥമായും നിരുപാധികമായും ഖേദിക്കുന്നു.' റിപ്പബ്ലിക്ക് ടിവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

TAGS :

Next Story