Quantcast

അരുണാചലിൽ മിന്നൽ പ്രളയം; സ്‌കോർപിയോ കാർ ഒലിച്ചുപോയി : വീഡിയോ

കാർ താഴോട്ടു വീഴുന്നതും മൂന്നു പേർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം

MediaOne Logo

Web Desk

  • Published:

    25 Sept 2022 3:04 PM IST

അരുണാചലിൽ മിന്നൽ പ്രളയം; സ്‌കോർപിയോ കാർ ഒലിച്ചുപോയി : വീഡിയോ
X

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വ്യാപകനാശനഷ്ടം. സുബൻസിരി ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ എസ്‌യുവി വെള്ളത്തിലൂടെ ഒലിച്ച് ഗർത്തത്തിൽ വീഴുന്ന വീഡിയോ പുറത്തുവന്നു. മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ കാർ ഒഴുകി മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു.

കാർ താഴോട്ടു വീഴുന്നതും മൂന്നു പേർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.



വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഞായറാഴ്ച വരെ അരുണാചൽ പ്രദേശിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

TAGS :

Next Story