Quantcast

'​ഗുജറാത്തിൽ ആംആദ്മിയെ അധികാരത്തിലെത്തിച്ചാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം'; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെജ്‌രിവാൾ

സ്വകാര്യ സ്കൂളുകളെ ഓഡിറ്റ് ചെയ്യുകയും അവർ വിദ്യാർഥികളിൽ നിന്നു വാങ്ങുന്ന അധിക തുക തിരിച്ചുകൊടുപ്പിക്കുകയും ചെയ്യും

MediaOne Logo

Web Desk

  • Updated:

    2022-08-16 16:28:58.0

Published:

16 Aug 2022 2:58 PM GMT

​ഗുജറാത്തിൽ ആംആദ്മിയെ അധികാരത്തിലെത്തിച്ചാൽ സൗജന്യമായി മികച്ച വിദ്യാഭ്യാസം; തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കെജ്‌രിവാൾ
X

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാഭ്യാസ മേഖലയിൽ വിവിധ വാഗ്ദാനങ്ങളുമായി ആംആദ്മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്തിലെ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് കച്ച് ജില്ലയിലെ ഭുജ് ജില്ലയിലെ യോ​ഗത്തിൽ സംസാരിക്കവെ കെജ്‌രിവാൾ പ്രഖ്യാപിച്ചു.

'ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ​ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. മികച്ച വിദ്യാഭ്യാസം ഞങ്ങൾ സൗജന്യമായി നൽകും'- കെജ്‌രിവാൾ പറഞ്ഞു.

ഗുജറാത്തിൽ പാർട്ടി അധികാരത്തിൽ വന്നാൽ നിലവിലുള്ള സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും നിരവധി പുതിയ സ്കൂളുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു.

സ്വകാര്യ സ്കൂളുകളെ ഓഡിറ്റ് ചെയ്യുകയും അവർ വിദ്യാർഥികളിൽ നിന്നു വാങ്ങുന്ന അധിക തുക തിരിച്ചുകൊടുപ്പിക്കുകയും ചെയ്യും, കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുകയും അവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും- എന്നിവയാണ് മറ്റ് വാ​ഗ്ദാനങ്ങൾ.

സർക്കാർ സ്‌കൂൾ അധ്യാപകർക്ക് അനധ്യാപക ജോലി നൽകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും എഎപി കൺവീനർ കൂട്ടിച്ചേർത്തു.

TAGS :

Next Story