Quantcast

ഗുജറാത്തിൽ 'പഞ്ചാബ് ഇഫക്ട്' സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി; ഭഗവന്ത് മന്നിനെ കൂട്ടി കെജ്രിവാളിന്റെ മെഗാ റോഡ് ഷോ

അഹ്‌മദാബാദ് നഗരത്തിൽ നടന്ന കെജ്രിവാളിന്റെ റോഡ്‌ഷോയിൽ 50,000ത്തിലേറെ പേർ പങ്കെടുത്തെന്നാണ് ആം ആദ്മി പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    2 April 2022 12:46 PM GMT

ഗുജറാത്തിൽ പഞ്ചാബ് ഇഫക്ട് സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി; ഭഗവന്ത് മന്നിനെ കൂട്ടി കെജ്രിവാളിന്റെ മെഗാ റോഡ് ഷോ
X

അഹ്‌മദാബാദ്: പഞ്ചാബിലെ ഞെട്ടിക്കുന്ന വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തട്ടികമായ ഗുജറാത്തിലേക്ക് കണ്ണെറിഞ്ഞ് ആം ആദ്മി പാർട്ടി(ആപ്). ഗുജറാത്ത് പിടിക്കാനുള്ള വൻപ്രചാരണങ്ങൾക്കും രാഷ്ട്രീയ കാംപയിനിനും തുടക്കമിട്ടിരിക്കുകയാണ് പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ വിജയശിൽപി ഭഗവന്ത് മന്നിനൊപ്പമാണ് കെജ്രിവാൾ ഗുജറാത്തിലെ പ്രചാരണതന്ത്രങ്ങൾക്കായി എത്തിയത്.

സമബർമതി ആശ്രമം സന്ദർശിച്ചാണ് ആപ്പ് നേതാക്കളുടെ പര്യടനത്തിനു തുടക്കം കുറിച്ചത്. തുടർന്ന് കെജ്രിവാളിന്റെ നേതൃത്വത്തിൽ അഹ്‌മദാബാദ് നഗരത്തിൽ മെഗാ റോഡ്‌ഷോയും നടന്നു. മൂന്ന് കിലോ മീറ്റർ ദൂരത്തിൽ നടന്ന റോഡ് ഷോയിൽ വൻജനപങ്കാളിത്തമാണ് കണ്ടത്. 50,000ത്തിലേറെ പേർ റോഡ്‌ഷോയിൽ പങ്കെടുത്തെന്നാണ് ആപ് ഗുജറാത്ത് ജനറൽ സെക്രട്ടറി മനോജ് സൊറോത്തിയ അവകാശപ്പെട്ടത്. ആം ആദ്മി പാർട്ടിക്ക് ഒരു അവസരം നൽകൂവെന്നാണ് റോഡ്‌ഷോയിൽ കെജ്രിവാൾ നാട്ടുകാരോട് ആവശ്യപ്പെട്ടത്.

പഞ്ചാബിലെ മിന്നും വിജയത്തിനും ഗോവയിൽ വേരൂന്നിയതിനും പിന്നാലെ രാജ്യത്തുടനീളം പാർട്ടിയെ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി നേതാക്കൾ. ഇതിന്റെ ആദ്യ പടിയെന്നോണമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെയുള്ള ഗുജറാത്തിനെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിലും മത്സരിക്കുമെന്ന് ആപ്പ് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 42 സീറ്റ് നേടി പാർട്ടി ഗുജറാത്തിൽ വരവറിയിച്ചുകഴിഞ്ഞിട്ടുണ്ട്. 2017ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും കാര്യമായ ഇളക്കമുണ്ടാക്കാനായിരുന്നില്ല. എന്നാൽ, മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ പഞ്ചാബ് ഇഫക്ട് ഗുജറാത്തിലുമുണ്ടാക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

Summary: Arvind Kejriwal's Tiranga Yatra and mega road show in Gujarat

TAGS :

Next Story