Quantcast

എൻസിബി സമർപ്പിച്ച വാട്‌സ് ആപ്പ് ചാറ്റുകളിലും ആര്യൻ ഖാനെതിരെ തെളിവില്ല; ജാമ്യ ഉത്തരവ് പുറത്ത്

ആര്യൻ ഖാനും അർബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഒരേ കപ്പലിൽ യാത്ര ചെയ്തതുകൊണ്ട് അവർക്കെതിരായ ഗൂഢാലോചന കുറ്റം ചുമത്താനാവില്ലെന്നും കോടതി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-11-20 11:10:27.0

Published:

20 Nov 2021 11:02 AM GMT

എൻസിബി സമർപ്പിച്ച വാട്‌സ് ആപ്പ് ചാറ്റുകളിലും ആര്യൻ ഖാനെതിരെ  തെളിവില്ല; ജാമ്യ ഉത്തരവ് പുറത്ത്
X

മുംബൈ ലഹരിമരുന്ന് കേസിൽ ആറസ്റ്റിലായിരുന്ന ആര്യൻ ഖാൻ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി. ആര്യൻ ഖാനെതിരെ തെളിവ് നൽകാൻ എൻസിബിക്ക് ആയില്ല, എൻസിബി സമർപ്പിച്ച വാട്‌സ് ആപ്പ് ചാറ്റുകളിലും മതിയായ തെളിവില്ലെന്നും ആര്യന്റെ ജാമ്യ ഉത്തരവിൽ പറയുന്നു.

ആര്യൻ ഖാനും അർബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഒരേ കപ്പലിൽ യാത്ര ചെയ്തതുകൊണ്ട് അവർക്കെതിരായ ഗൂഢാലോചന കുറ്റത്തിന് അടിസ്ഥാനമാകാൻ കഴിയില്ലെന്നും കോടതി പറയുന്നു.

ആര്യനൊപ്പം അറസ്റ്റിലായ ധമേച്ചയിൽ നിന്നും അർബാസ് മർച്ചന്റിൽ നിന്നും ചെറിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയെങ്കിൽ പോലും വാണിജ്യ അടിസ്ഥാനത്തിൽ വിൽപ്പന നടത്തിയതിനോ മയക്കുമരുന്ന് മാഫിയകളുമായി ഇവരെ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ഹാജരാക്കാൻ എൻസിബിക്ക് ആയില്ല. തെളിവുകൾ ഹാജരാക്കുന്നതിൽ എൻസിബി പരാജയമാണെന്നും 14 പേജുള്ള ഉത്തരവിൽ പറയുന്നു.

വാട്‌സ്ആപ്പ് തെളിവുകളായിരുന്നു എൻസിബി ഹാജരാക്കിയിരുന്നത്. വാട്‌സ്ആപ്പ് ചാറ്റിലൂടെ ഇവർ പരസ്പരം മയക്കുമരുന്ന് ആവശ്യപ്പെടുന്ന ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവരുന്നതോടു കൂടി പ്രതികൾക്കെതിരെ ഉപയോഗിക്കാമെന്നാണ് എൻസിബി കരുതിയിരുന്നത്. എന്നാൽ ആര്യൻ ഖാന്റെ ഒരു വാട്‌സ്ആപ്പ് സന്ദേശത്തിൽ പോലും മയക്കുമരുന്ന് വാങ്ങിയതിന് ഒരു തെളിവുമില്ലെന്നും ഉത്തരവിൽ പറയുന്നു.

TAGS :

Next Story