Quantcast

പാൽ വില ആറു രൂപ കൂട്ടി കേരളം; മൂന്നു രൂപ കുറച്ച് തമിഴ്നാട്

പാല്‍ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നവംബര്‍ 4 മുതലാണ് നടപ്പിലാക്കിയത്

MediaOne Logo

Web Desk

  • Published:

    24 Nov 2022 5:41 AM GMT

പാൽ വില ആറു രൂപ കൂട്ടി കേരളം; മൂന്നു രൂപ കുറച്ച് തമിഴ്നാട്
X

ചെന്നൈ: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആറു രൂപ കൂട്ടാനാണ് തീരുമാനം. മില്‍മയും കര്‍ഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേരളത്തില്‍ പാല്‍ വില പൊള്ളുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ മൂന്നു രൂപ കുറച്ചിരിക്കുകയാണ്.

പാല്‍ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കുമെന്ന് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നവംബര്‍ 4 മുതലാണ് നടപ്പിലാക്കിയത്. തമിഴ്‌നാട്ടിൽ സംസ്ഥാന സർക്കാർ സഹകരണ കമ്പനിയായ ആവിൻ വഴിയാണ് പാൽ വിൽപന. ഡിസ്കൗണ്ട് കാർഡുമുണ്ട്. പാല്‍ വില കുറച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടം നികത്താന്‍ ആവിന് സര്‍ ക്കാര്‍ സബ്സിഡിയും അനുവദിച്ചിട്ടുണ്ട്. ടോൺഡ് മിൽക്ക് (നീല) വില 43 രൂപയിൽ നിന്ന് 40 രൂപയായി കുറഞ്ഞു. കാർഡ് ഉടമകൾക്ക് ഇത് 37 രൂപയാണ്. സ്റ്റാൻഡേർഡ് പാൽ (പച്ച): 44 രൂപ (പുതിയ നിരക്ക്), 47 രൂപ (പഴയത്).

അതേസമയം കര്‍ണാടകയില്‍ സെപ്തംബര്‍ 11 മുതല്‍ പാല്‍‌ വില വര്‍ധിച്ചിട്ടുണ്ട്. മൂന്നു രൂപയാണ് കൂടിയത്. മൂന്നു വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ പാല്‍ വില കൂടുന്നത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ വഴിയാണ് പാല്‍ വില്‍പന. സമീപകാല വിലവർദ്ധനയോടെ പാലിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളം മാറി. ഇനി മിൽമ നീല കവർ പാലിന്‍റെ വില ലിറ്ററിന് 52 ​​രൂപയാകും. കാലിത്തീറ്റയുടെ വില കിലോയ്ക്ക് 4 രൂപ കൂട്ടിയിട്ടുണ്ട്. ഒരു ചാക്കിന് 200 രൂപയാണ് വില. കാലിത്തീറ്റയുടെ വില കൂട്ടിയിട്ട് പാലിന്‍റെ വില വർധിക്കുന്നത് എങ്ങനെ ഗുണം ചെയ്യുമെന്ന് ക്ഷീര കർഷകർ ചോദിക്കുന്നു.2019 സെപ്തംബർ 19 നാണ് മിൽമ പാലിന്‍റെ വില അവസാനമായി കൂട്ടിയത്. നാല് രൂപയായിരുന്നു അന്നത്തെ വർധന.

TAGS :

Next Story