Quantcast

'ശക്തരായ പിതാക്കന്മാർ ഉള്ളവർക്ക് വേണ്ടി സംസാരിക്കില്ല': ആര്യൻ ഖാൻ കേസിൽ അസദുദ്ദീൻ ഉവൈസി

'നിങ്ങൾ പറയുന്നത് സൂപ്പർസ്റ്റാറിന്റെ മകനെക്കുറിച്ചാണ്. ഉത്തർപ്രദേശിലെ ജയിലുകളിൽ 27 ശതമാനമെങ്കിലും മുസ് ലിംകളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുക. ശബ്ദമില്ലാത്തവർക്കും ദുർബലരായവർക്ക് വേണ്ടിയുമാണ് ഞാൻ പോരാടുക. അല്ലാതെ പിതാക്കൾ ശക്തരായവർക്ക് വേണ്ടിയല്ല-ഉവൈസി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2021-10-18 08:01:16.0

Published:

18 Oct 2021 7:59 AM GMT

ശക്തരായ പിതാക്കന്മാർ ഉള്ളവർക്ക് വേണ്ടി സംസാരിക്കില്ല: ആര്യൻ ഖാൻ കേസിൽ അസദുദ്ദീൻ ഉവൈസി
X

ജയിലിൽ കഴിയുന്ന ശബ്ദമില്ലാത്ത മുസ്‌ലിംകൾക്ക് വേണ്ടിയാണ് സംസാരിക്കുകയെന്നും അല്ലാതെ ശക്തരായ പിതാക്കന്മാർ ഉള്ളവർക്ക് വേണ്ടിയല്ലെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഷാറൂഖ് ഖാന്റെയോ അദ്ദേഹത്തിന്റെ മകൻ ആര്യൻ ഖാന്റെയോ പേര് എടുത്ത് പറയാതെയായിരുന്നു ഉവൈസിയുടെ പ്രസ്താവന.

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെ പശ്ചാതലത്തിലായിരുന്നു ഉവൈസിയുടെ പ്രതികരണം. ഗാസിയാബാദിലെ മസൂരിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. ആര്യൻ ഖാന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ ഉവൈസിയോട് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. 'നിങ്ങൾ പറയുന്നത് സൂപ്പർസ്റ്റാറിന്റെ മകനെക്കുറിച്ചാണ്. ഉത്തർപ്രദേശിലെ ജയിലുകളിൽ 27 ശതമാനമെങ്കിലും മുസ്ലിംകളാണ്. ആരാണ് അവർക്ക് വേണ്ടി സംസാരിക്കുക. ശബ്ദമില്ലാത്തവർക്കും ദുർബലരായവർക്ക് വേണ്ടിയുമാണ് ഞാൻ പോരാടുക. അല്ലാതെ പിതാക്കൾ ശക്തരായവർക്ക് വേണ്ടിയല്ല-ഉവൈസി പറഞ്ഞു.

അതേസമയം ലഖിംപൂർ കർഷകക്കൊലയിൽ ഉത്തർപ്രദേശ് സർക്കാറിനെതിരെ രൂക്ഷശവിമർശവും അദ്ദേഹം നടത്തി. ലഖിംപൂരിൽ കർഷകർ വെട്ടിലായിരിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും മിണ്ടിയില്ലെന്നും ഉവൈസി പറഞ്ഞു. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ ആകെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരിമരുന്ന് വിതരണക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

ജാമ്യം കിട്ടാതെ ജയിലിൽ കഴിയുന്ന ആര്യന്​ പിന്തുണയുമായി ബോളിവുഡ്​ താരങ്ങളടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. രാഷ്​ട്രീയവും വംശീയവുമായ വിവേചനമാണ്​ ആര്യന്​ നിഷേധിക്കുന്നതിന്​ പിറകിലെന്ന ആക്ഷേപവും പ്രമുഖർ ഉയർത്തിയിരുന്നു. അതേസമയം ആര്യന്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ 20ന് വിധി പറയും. മുംബൈയിലെ എന്‍.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹര്‍ജി വിധി പറയുക.

TAGS :

Next Story