അസം സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ റെയ്ഡ്; പണവും സ്വർണവുമടക്കം രണ്ട് കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് കഴിഞ്ഞ ആറു മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നു എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു

ഗുവാഹതി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അസമിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. 2019 ബാച്ച് അസം സിവിൽ സർവീസ് (എസിഎസ്) ഉദ്യോഗസ്ഥയായ നുപുർ ബോറയാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെൽ നുപൂർ ബോറയുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ 92 ലക്ഷം രൂപയും ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങളും കണ്ടെത്തി. ബാർപേട്ടയിൽ ഇവർ വാടകക്ക് കൊടുത്ത വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ഗോലാഘട്ട് സ്വദേശിയായ നുപുർ ബോറ 2019ലാണ് അസം സിവിൽ സർവീസിൽ ചേർന്നത്. നിലവിൽ കാമരൂപ് ജില്ലയിലെ ഗോരോയ്മാരിയിൽ സർക്കിൾ ഓഫീസറായി സേവനം ചെയ്തുവരികയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പരാതികളെ തുടർന്ന് കഴിഞ്ഞ ആറു മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നു എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Next Story
Adjust Story Font
16

