Quantcast

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം: 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബുറാബസാറിലെ മദൻമോഹൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലിൽ ചൊവ്വാഴ്ച വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2025-04-30 02:33:19.0

Published:

30 April 2025 8:02 AM IST

കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം: 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്
X

കൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിലെ ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ ബുറാബസാറിലെ മദൻമോഹൻ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഋതുരാജ് ഹോട്ടലിൽ വൈകുന്നേരം 7:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പൊലീസ് രക്ഷാപ്രവർത്തനം നടത്തി നിരവധി ആളുകളെ രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ അറിയിച്ചതനുസരിച്ച്, 14 മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ പറഞ്ഞു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അപകട കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മരിച്ചവരില്‍ ഒരാള്‍ തീപിടിത്തത്തെ തുടര്‍‌ന്ന് രക്ഷപ്പെടാന്‍ ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയതാണെന്നാണ് വിവരം.ഇത്തരത്തില്‍ ചാടിയ മറ്റൊരാള്‍ പരുക്കേറ്റ് ചികിത്സയിലാണ്. രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിയെത്തിയ ഒട്ടേറെ പേരെ ഹൈഡ്രോളിക് ലാഡര്‍ ഉപയോഗിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

TAGS :

Next Story