Quantcast

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം: പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി

ആക്രമണമുണ്ടായ സംസ്ഥാനങ്ങളിലെ കേസുകളെ കേന്ദ്ര അഭ്യന്തര മന്ത്രാലയം വിലയിരുത്തണം

MediaOne Logo

Web Desk

  • Updated:

    2022-09-01 16:06:37.0

Published:

1 Sept 2022 9:31 PM IST

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം: പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി
X

ന്യൂഡൽഹി: ക്രിസ്ത്യൻ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും എതിരായ ആക്രമണങ്ങളിൽ പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം. ആർച്ച് ബിഷപ് പീറ്റർ മച്ചാഡോ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇടപെടൽ.

ആക്രമണമുണ്ടായ സംസ്ഥാനങ്ങളിലെ കേസുകളെ കേന്ദ്ര അഭ്യന്തര മന്ത്രാലയം വിലയിരുത്തണം. FIR പരിശോധിച്ച് അറസ്റ്റ് ഉണ്ടായോ എന്ന് തിട്ടപ്പെടുത്തണമെന്നും കുറ്റപത്രത്തിന്റെയും നിലവിലെ അന്വേഷണത്തിന്റെ പുരോഗതിയും പരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

TAGS :

Next Story