Quantcast

ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം

ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Updated:

    2024-03-27 04:15:14.0

Published:

27 March 2024 9:37 AM IST

attack
X

പ്രതീകാത്മക ചിത്രം

ഇടുക്കി: ഇടുക്കിയിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റലിൽ മർദനം. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലാണ് വിദ്യാർഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചത്. ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

നേരത്തെയും ഹോസ്റ്റല്‍ ജീവനക്കാരനെതിരെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന ഹോസ്റ്റലാണിത്. സത്താര്‍ മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം അധ്യാപകര്‍ക്ക് പരാതി നല്‍കിയിരുന്നു. അധ്യാപകരാണ് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്.



TAGS :

Next Story