Quantcast

ഐ ലവ് മുഹമ്മദ് കാമ്പയിൻ: തൗഖീർ റാസയുടെ സുഹൃത്തിന്റെ ഓഡിറ്റോറിയം ഇടിച്ചുനിരത്തി അധികൃതർ

തൗഖീറിന്റെ സുഹൃത്ത് ഡോ. നഫീസിന്റെ ഉടമസ്ഥതയിലുള്ള 'റാസാ പാലസ്' ഓഡിറ്റോറിയമാണ് ബറേലി ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്

MediaOne Logo

Web Desk

  • Published:

    5 Oct 2025 8:01 AM IST

ഐ ലവ് മുഹമ്മദ് കാമ്പയിൻ: തൗഖീർ റാസയുടെ സുഹൃത്തിന്റെ ഓഡിറ്റോറിയം ഇടിച്ചുനിരത്തി അധികൃതർ
X

Auditorium | Photo | X

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ നബിദിനത്തോട് അനുബന്ധിച്ച് 'ഐ ലവ് മുഹമ്മദ്' കാമ്പയിന് നേതൃത്വം നൽകിയതിന്റെ പേരിൽ അറസ്റ്റിലായ ഇസ്‌ലാമിക പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ നേതാവുമായ തൗഖീർ റാസയുടെ അനുയായികൾക്കും സുഹൃത്തുക്കൾക്കും നേരെയുള്ള യോഗി സർക്കാരിന്റെ വേട്ട തുടരുന്നു.

തൗഖീറിന്റെ സുഹൃത്ത് ഡോ. നഫീസിന്റെ ഉടമസ്ഥതയിലുള്ള 'റാസാ പാലസ്' ഓഡിറ്റോറിയം ബറേലി ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഓഡിറ്റോറിയം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് നടപടി. എന്നാൽ ഈക്കാര്യത്തിൽ നേരത്തെ നോട്ടീസ് നൽകുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. 'ഐ ലവ് മുഹമ്മദ്' കാമ്പയിൻ നടത്തിയതിന്റെ പേരിൽ ഡോ. നഫീസിനെയും പ്രതിചേർത്തിട്ടുണ്ട്. നേരത്തെ തൗഖീർ റാസയുടെ അടുത്ത അനുയായികൾ അടക്കം നൂറിലധികംപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെയ്ക് എൻക്ലേവിൽ ഫർഹത് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട് മുനിസിപ്പൽ അധികൃതർ സീൽ ചെയ്തു. സംഘർഷമുണ്ടായപ്പോൾ തൗഖീർ റാസ തങ്ങിയത് ഇവിടെയായിരുന്നു എന്ന് ആരോപിച്ചാണ് നടപടി. സെപ്റ്റംബർ 26നാണ് ഐ ലവ് മുഹമ്മദ് കാമ്പയിനുമായി ബന്ധപ്പെട്ട് ബറേലിയിൽ സംഘർഷമുണ്ടായത്. തൗഖീർ റാസയുമായി ബന്ധപ്പെട്ട എട്ട് കെട്ടിടങ്ങൾ അനധികൃതമാണെന്ന് ബറേലി മുനിസിപ്പൽ അധികൃതർ പറഞ്ഞിരുന്നു.

TAGS :

Next Story