Quantcast

സിജെപിയുടെ തിരംഗ മാര്‍ച്ച് പ്രഖ്യാപനത്തിന് പിന്നാലെ സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് അധികൃതര്‍

നാളെ വൈകീട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ 'തിരംഗ മാര്‍ച്ച്' നടത്തുമെന്നാണ് സിജെപിയുടെ പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2026-10-15 17:04:01

Published:

15 Oct 2026 9:35 PM IST

Authorities Close Central Park After CJP Announces Tiranga March
X

ന്യൂഡല്‍ഹി: ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക് അടച്ചു. നാളെയും മറ്റന്നാളും തുറക്കില്ല. സിജെപിയുടെ തിരംഗ മാര്‍ച്ച് പ്രഖ്യാപനത്തിന് പിന്നാലെയാണ് പാര്‍ക്ക് അടച്ചത്. അതേസമയം, പാര്‍ക്ക് അടച്ചിടുന്നത് ഭരണപരമായ കാര്യങ്ങള്‍ കൊണ്ടാണെന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്റെ വിശദീകരണം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ വൈകീട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ 'തിരംഗ മാര്‍ച്ച്' നടത്തുമെന്നായിരുന്നു സിജെപിയുടെ പ്രഖ്യാപനം. എല്ലാവരും ദേശീയപതാകയുമായി എത്തിച്ചേരണമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജന്തര്‍മന്തറില്‍ ദേശീയപതാകയേന്തി സമരം ചെയ്തതിന് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനമാവശ്യപ്പെട്ടുമാണ് മാര്‍ച്ച്. പിന്നാലെയാണ് സെന്‍ട്രല്‍ പാര്‍ക്ക് അടച്ചത്.

നേരത്തെ, ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കിക്കൊണ്ടും അധികൃതര്‍ പ്രതിഷേധത്തിന് തടയിടാന്‍ ശ്രമിച്ചിരുന്നു. രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ജന്തര്‍ മന്തര്‍. എന്നാല്‍, ജന്തര്‍ മന്തറിനെ പ്രതിഷേധ വേദികളില്‍ നിന്നൊഴിവാക്കി മറ്റ് മൂന്ന് സ്ഥലങ്ങള്‍ നിശ്ചയിച്ചിരിക്കുകയാണ് പൊലീസ്.

TAGS :

Next Story