Quantcast

'ഉദയനിധിയുടെ തലയെടുക്കാൻ പറഞ്ഞ സ്വാമിയുടെ തലയെടുത്താൽ 100 കോടി തരാം'; നാം തമിഴർ കക്ഷി നേതാവ് സീമാൻ

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയാൽ പൊതുകടവും പട്ടിണിയും കുറയുമോ എന്നും സീമാൻ ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-06 15:22:40.0

Published:

6 Sep 2023 3:18 PM GMT

ayodhya preacher paramahamsa acharya | seemas | sanathana | udhayanithi
X

സനാതന ധർമം ഡെങ്കിയോടും മലേറിയയേയും പോലെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി രൂപ പരിതോഷികം നൽകുമെന്ന് അയോദ്ധ്യയിലെ സന്യാസി പരമഹംസ ആചാര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ പരമഹംസയുടെ ആഹ്വാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തീവ്ര തമിഴ് പാർട്ടിയായ നാം തമിഴർ കക്ഷി നേതാവായ സീമാൻ. ഉദയനിധിയുടെ തല വെട്ടണം എന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താൽ അയാൾക്ക് 100 കോടി നൽകുമെന്നാണ് സീമാൻ പറഞ്ഞത്.

ഉദയനിധി പറഞ്ഞതല്ലാം സത്യമാണ് സനാതനം എന്നത് കൊണ്ട് എന്താണ് അർഥമാക്കുന്നത് മനുഷ്യൻ എവിടെ ജനിക്കുന്നു എന്നൊക്കെ നോക്കി സവർണ്ണൻ അവർണ്ണൻ എന്ന് കാണുന്ന രീതിയോട് ഒരുകാലത്തും യോജിക്കാൻ കഴിയില്ല. ഇന്ത്യയുടെ പേര് എന്ത് വേണമെങ്കിലും ആക്കട്ടെ, എന്നാൽ തമിഴ്‌നാടിന്റെ പേര് മാറ്റം നിൽക്കണ്ട, ഭാരതം എന്നാക്കിയാൽ പൊതുകടം കുറയുമോ എന്നും സീമാൻ ചോദിച്ചു.

ശനിയാഴ്ച തമിഴ്‌നാട്ടിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്.

ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്‍റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുക്കുകയും ചെയ്തു.

TAGS :

Next Story