Quantcast

ബാബരി മസ്ജിദ് പൊളിച്ചയിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം

അയോധ്യാ ക്ഷേത്ര നഗരിയുടെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് ഉത്തർപ്രദേശ് പോലീസ് ഇന്ന് ഏറ്റെടുക്കും

MediaOne Logo

Web Desk

  • Published:

    23 Jan 2024 12:58 AM GMT

ram mandir
X

രാമക്ഷേത്രം

ഡല്‍ഹി: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചയിടത്ത് നിർമിച്ച രാമക്ഷേത്രത്തിൽ ഭക്തർക്ക് ഇന്ന് മുതൽ പ്രവേശനം. വികസനത്തിന് പിന്നാലെ കടകൾക്ക് വാടക തുക സർക്കാർ ഉയർത്തിയതോടെ ആശങ്കയിലാണ് സമീപവാസികൾ. അയോധ്യാ ക്ഷേത്ര നഗരിയുടെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് ഇന്ന് ഏറ്റെടുക്കും.

അയോധ്യയിൽ ഇനി കലാപം ഉണ്ടാകില്ല എന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന വെറുതെ ആയിരുന്നില്ല. അയോധ്യയിൽ സുരക്ഷാ ഒരുക്കാൻ യോഗി സർക്കാർ നിയോഗിച്ചത് പി.എ.സി എന്ന് വിളിക്കുന്ന ഉത്തർപ്രദേശ് പ്രവിശ്യാ സായുധ കോൺസ്റ്റബുലറിയെ ആണ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ മനസറിഞ്ഞ് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ തല്ലിചതയ്ക്കാൻ പരിശീലനം നേടിയ പൊലീസ് സംഘമാണ് ഇത്. അയോധ്യയിൽ നിന്നും സിആർപിഎഫിനെ പിൻവലിച്ച് ഉത്തർപ്രദേശ് സംസ്ഥാന പൊലീസിനെ നിയോഗിക്കുന്ന ബി.ജെ.പി സർക്കാർ പി.എ.സിയെയും അയോധ്യയിൽ വിന്യസിക്കുന്നുണ്ട്. 31000 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് മുടക്കിയാണ് അയോധ്യയിലെ ക്ഷേത്ര നഗരി യോഗി സർക്കാർ വിപുലീകരിച്ചത്.

ഇതോടെ സമീപത്ത് ചെറിയ കടകൾ നടത്തിയ പലർക്കും ഉപജീവനമാർഗം ഉപേക്ഷിക്കേണ്ടി വന്നു. ക്ഷേത്രത്തിൽ കൂടുതൽ ഭക്തരെത്തിയാൽ വരുമാനം വർധിക്കുമെന്ന് കണക്ക് കൂട്ടിയവർക്ക് ഇപ്പൊൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി ഇനത്തിൽ നൽകേണ്ട തുക ഇരട്ടിയോളമായി. ഇന്ന് മുതൽ പ്രതിദിനം 15000 ഭക്തര്‍ രാമക്ഷേത്രത്തിൽ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് ഇന്ന് മുതൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അനുവദിച്ചിട്ടുള്ള ദർശന സമയം.

TAGS :

Next Story