നെഞ്ചില്‍ കുഞ്ഞ്, കൈയില്‍ ലാത്തി; വൈറലായി ആർപിഎഫ് ഉദ്യോഗസ്ഥ
റീന കുഞ്ഞുമായി നിൽക്കുന്ന ചിത്രം 'തലയുയർത്തി നിൽക്കുന്ന യോദ്ധാവ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് ആർപിഎഫ് ഇന്ത്യ പോസ്റ്റ് ചെയ്തത്

ന്യൂഡൽഹി: നെഞ്ചില്‍ കുഞ്ഞും കൈയില്‍ ലാത്തിയും പിടിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഡൽഹിയിലെ ആർപിഎഫ് ഉദ്യോഗസ്ഥ. വനിതാ ആര്‍പിഎഫുകാരി റീനയാണ് തന്റെ കുഞ്ഞായ തരുണിനെയുമെടുത്ത് ലാത്തിയും പിടിച്ച് റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുകയും ആളുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നത്.
കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കുകയും 15 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ വനിതാ ആര്‍പിഎഫിന്റേയും കുഞ്ഞിന്റേയും വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോൺസ്റ്റബിൾ റീന തന്റെ കൈയിൽ ഒരു കൈക്കുഞ്ഞും ഒരു ബാറ്റണും പിടിച്ച് തിരക്കേറിയ പ്ലാറ്റ്‌ഫോമിൽ പരിശോധന നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലാണ്.
റീന കുഞ്ഞുമായി നിൽക്കുന്ന ചിത്രം 'തലയുയർത്തി നിൽക്കുന്ന യോദ്ധാവ്' എന്ന അടിക്കുറിപ്പോടുകൂടിയാണ് ആർപിഎഫ് ഇന്ത്യ പോസ്റ്റ് ചെയ്തത്. ഔദ്യോഗിക ജീവിതവും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്ന എണ്ണമില്ലാത്ത അമ്മമാരുടെ പ്രതീകമാണെന്ന് പറഞ്ഞാണ് റീനയുടെ വീഡിയോ ആര്‍പിഎഫ് പങ്കുവെച്ചത്.
Adjust Story Font
16

