Quantcast

14 ഇന ജാമ്യ വ്യവസ്ഥകള്‍, ആര്യന്‍ ഖാന്‍റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങി

ജാമ്യം ലഭിച്ച മൂവരും ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം

MediaOne Logo

ijas

  • Updated:

    2021-10-29 11:41:19.0

Published:

29 Oct 2021 10:38 AM GMT

14 ഇന ജാമ്യ വ്യവസ്ഥകള്‍, ആര്യന്‍ ഖാന്‍റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങി
X

മയക്കുമരുന്ന് കേസില്‍ ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ആര്യന്‍ ഖാന്‍റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങി. ആര്യന്‍ ഖാന് പുറമേ അര്‍ബാസ് മെര്‍ച്ചന്‍റ്, മുണ്‍മുണ്‍ ദമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. 14 ഇന ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്.

ജാമ്യം ലഭിച്ച മൂവരും ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം. എല്ലാ വെള്ളിയാഴ്ച്ചയും 11 മണിക്കും - 2 മണിക്കും ഇടയില്‍ ആര്യന്‍ ഖാനോട് എൻ.സി.ബി ഓഫീസിൽ ഹാജരാവാനും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാല്‍ എത്തിചേരാനും ആവശ്യപ്പെടുന്നുണ്ട്. തെളിവ് നശിപ്പിക്കാനും രാജ്യം വിടാനും പാടില്ലായെന്നും മൂന്ന് പേരും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും വ്യവസ്ഥകളുണ്ട്. പ്രതികൾ ജാമ്യ വ്യവസ്ഥ തെറ്റിച്ചാൽ ജാമ്യം റദ്ദാക്കാൻ എൻ.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം.

ഒക്‌ടോബർ എട്ടു മുതൽ മുംബൈ ആർതർ ജയിലിലായിരുന്നു ആര്യൻ. ജാമ്യം അനുവദിക്കരുതെന്ന എൻസിബിയുടെ വാദം തള്ളി ജസ്റ്റിസ് നിതിൻ ഡബ്യൂ സാംബ്രെയാണ് ആര്യന് ഉള്‍പ്പടെ മറ്റു രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഒക്‌ടോബർ മൂന്നിനാണ് ക്രൂയിസ് ഷിപ്പിൽ നടന്ന പാർട്ടിക്കിടെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ ആര്യൻ പിടിയിലായത്. മുംബൈയിൽ നിന്നു ഗോവയിലേക്കു പുറപ്പെട്ട കോർഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട. മുംബൈയിൽനിന്നു കൊച്ചി വഴി ലക്ഷദ്വീപിലേക്കും സർവീസ് നടത്തുന്ന കപ്പലാണിത്. രഹസ്യവിവരത്തെത്തുടർന്ന് എൻ.സി.ബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു.

TAGS :

Next Story