Quantcast

ബജ്‌റംഗ്ദൾ നേതാവ് നേത്രാവതി നദിയിൽ മരിച്ച നിലയിൽ

ബണ്ട്വാൾ താലൂക്കിലെ സജിപയിൽ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    12 Jan 2023 8:28 PM IST

Rajesh pujari
X

മംഗളൂരു: ബജ്‌റംഗ്ദൾ നേതാവിനെ നേത്രാവദി നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ താലൂക്കിലെ സജിപയിൽ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്. പാണെ മംഗളൂരു പഴയ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

നദിയിൽ വീണതാകാമെന്ന സംശയത്തിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാൽ, മുഹമ്മദ്, ഹാരിസ്, കെ.ഇബ്രാഹീം എന്നിവരാണ് തിരച്ചിൽ നടത്തിയത്.

വി.എച്ച്.പി, ബജ്‌റംഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചുവരികയായിരുന്ന രാജേഷ് ബജ്‌റംഗ്ദൾ കല്ലട്ക്ക മേഖലാ സെക്രട്ടറിയായിരുന്നു.

TAGS :

Next Story