ഡൽഹിയിൽ ക്രിസ്മസ് കരോൾ തടഞ്ഞ് ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍; സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആക്രമണമെന്നും പരാതി
ഹരിദ്വാറിലെ ഹോട്ടലുകളിലെ ക്രിസ്‌മസ് ആഘോഷങ്ങൾ മാറ്റി

ഡൽഹി: ഡൽഹി ലജ്പത് നഗറിൽ ക്രിസ്മസ് കരോൾ തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടനകൾ. ഹരിദ്വാറിലെ ഹോട്ടലുകളിലെ ക്രിസ്‌മസ് ആഘോഷങ്ങൾ മാറ്റി. തീവ്രഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് മാറ്റിയത്.
തിങ്കളാഴ്ചയാണ് ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍ ക്രിസ്ത്യൻ സമുദായത്തിൽ പെട്ട സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചത്. കൂടാതെ മതപരിവര്‍ത്തനം ആരോപിച്ച് പ്രദേശം വിട്ടുപോകാൻ നിര്‍ബന്ധിച്ചതായും കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിൽ സാന്താക്ലോസ് ധരിച്ച സ്ത്രീകളെയും കുട്ടികളെയും കാണാം. ബജ്റംഗ്‍ദൾ പ്രവര്‍ത്തകര്‍ ഇവരെ സമീപിച്ച് സാന്താ തൊപ്പികൾ ധരിച്ച് ആളുകളുമായി ഇടപഴകുന്നത് മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമമാണെന്നും അത്തരം പ്രവർത്തനങ്ങൾ പൊതുസ്ഥലത്ത് നടത്തരുതെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
വീഡിയോയിൽ ചൂടേറിയ വാഗ്വാദങ്ങളും കാണാം. പ്രദേശം വിട്ടുപോകാൻ ആവശ്യപ്പെട്ടപ്പോൾ സ്ത്രീകൾ അസ്വസ്ഥരാകുന്നതും കാണാം. ഇതിനിടെ കരോൾ സംഘത്തിന് നേരെ കയ്യേറ്റ ശ്രമമുമുണ്ടായെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ എന്ന് പ്രാദേശിക പെലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടില്ല.
ക്രിസ്മസ് സീസണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരവധി അതിക്രമങ്ങൾ ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവം. പൊതു ഇടങ്ങളിൽ ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്ന് മതപരിവർത്തനം നടത്തുന്നതായി ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
Adjust Story Font
16

