Quantcast

'രാജ്യസുരക്ഷക്ക് ഭീഷണി'; സാക്കിർ നായികിന്റെ സംഘടനയുടെ വിലക്ക് വീണ്ടും നീട്ടി

രാജ്യത്തിന്റെ മതേതര കെട്ടുറപ്പിന് സംഘടന ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍.

MediaOne Logo

Web Desk

  • Updated:

    2021-11-16 08:46:04.0

Published:

16 Nov 2021 7:43 AM GMT

രാജ്യസുരക്ഷക്ക് ഭീഷണി; സാക്കിർ നായികിന്റെ സംഘടനയുടെ വിലക്ക് വീണ്ടും നീട്ടി
X

മതപ്രബോധകൻ സാക്കിർ നായികിന്റെ സംഘടന ഇസ്‍ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ വിലക്ക് വീണ്ടും നീട്ടി കേന്ദ്രം. ദേശസുരക്ഷക്ക് ഭീഷണിയായ പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകുന്നതായി പറഞ്ഞ കേന്ദ്ര സർക്കാർ, സംഘടന മതവിദ്വേഷം പ്രചരിപ്പിച്ചിരുന്നതായും അറിയിച്ചു.

നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍ നായികുള്ളത്. രാജ്യത്തിന്റെ മതേതര കെട്ടുറപ്പിന് ഇദ്ദേഹത്തിന്‍റെ ഇസ്‍ലാമിക് റിസർച്ച് ഫൗണ്ടേഷൻ (ഐ.ആർ.എഫ്) ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2016 നവംബറിലാണ് സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്. യു.എ.പി.എ ഉൾപ്പടെ സംഘടനക്കെതിരെ ചുമത്തിയിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ സാക്കിർ നായികും അനുയായികളും വിദ്വേഷ പ്രചാരണവും മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തുന്നതായി ആഭ്യന്തര മന്ത്രാലയം കുറിപ്പിൽ അറിയിച്ചു.

രാജ്യത്തിനകത്തും പുറത്തും പ്രത്യേക മതവിഭാഗത്തിൽ പെടുന്ന യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങൾ സാക്കിർ നായിക് നടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐ.ആർ.എഫ് അംഗങ്ങൾ നിലവിലും സജീവമാണെന്നും സംഘടനയുടെ വിലക്ക് നീക്കിയാൽ വീണ്ും പ്രവർത്തനങ്ങൾ തുടരാൻ സാധ്യതയുള്ളതായും മന്ത്രാലയം പറഞ്ഞു.

The Centre on Monday extended for five years the ban imposed on the Islamic Research Foundation (IRF), headed by India-born preacher Zakir Naik, currently based in Malaysia.

TAGS :

Next Story