Quantcast

ബംഗളൂരുവിൽ മാതാവിനൊപ്പം ഉറങ്ങിയ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് പിടികൂടി

മൈസൂരു താലൂക്കിലെ സിദ്ധലിംഗപുര ഗ്രാമത്തിൽ നിന്നുള്ള ബസ് ക്ലീനർ കെ.എസ്. കാർത്തിക്കാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    10 Oct 2025 9:43 PM IST

ബംഗളൂരുവിൽ മാതാവിനൊപ്പം ഉറങ്ങിയ ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് പിടികൂടി
X

ബംഗളൂരു : മൈസൂരു ദസറ പ്രദർശന ഗ്രൗണ്ടിന് സമീപം താൽക്കാലിക ടെന്റിൽ മാതാവിനൊപ്പം ഉറങ്ങിയ 10 വയസുകാരിയെ രാത്രി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. മൈസൂരു താലൂക്കിലെ സിദ്ധലിംഗപുര ഗ്രാമത്തിൽ നിന്നുള്ള ബസ് ക്ലീനർ കെ.എസ്. കാർത്തിക്കാണ് (40) അറസ്റ്റിലായത്. പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിൽ വെടിയുതിർത്തായിരുന്നു അറസ്റ്റ്. ചാമരാജനഗർ ജില്ലയിലെ കൊല്ലെഗലിൽ നിന്നാണ് നസർബാദ് പൊലീസ് ഇയാളെ പിടികൂടിയത്.

ദസറ ഉത്സവത്തിനിടെ ബലൂണുകളും കളിപ്പാട്ടങ്ങളും വിൽക്കാൻ മൈസൂരുവിൽ എത്തിയ കുടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട ബാലിക. കാർത്തിക് ടെന്റിലേക്ക് ഒളിച്ചുകടന്ന് പെൺകുട്ടിയെ വിജനമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായ പീഡിപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഫൊറൻസിക് പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി മൈസൂരുവിലെ ബിഇഎംഎൽ നഗറിലേക്ക് കൊണ്ടുപോകുമ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ചാണ് പൊലീസ് പിടികൂടിയത്.

TAGS :

Next Story