Quantcast

സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    16 Jun 2024 1:02 PM IST

സലൂണിലെത്തിയ ഉപഭോക്താവിന്റെ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തു; യുവാവ് അറസ്റ്റിൽ
X

ലഖ്നൗ: സലൂണിലെത്തിയ ഉപഭോക്താവിൻെറ മുഖം സ്വന്തം തുപ്പൽ കൊണ്ട് മസാജ് ചെയ്തയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു സലൂണിലാണ് സംഭവം നടന്നത്. പ്രതിയായ സയിദ് സ്വന്തം തുപ്പൽ കൈയിലേക്കെടുത്ത് ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഉന്നാവോ സ്വദേശിയായ ഉപഭോക്താവ് ജൂൺ 11 നാണ് മസാജിനായി സലൂണിലെത്തിയത്. ഷേവ് ചെയ്ത് കഴിഞ്ഞതിന് പിന്നാലെയാണ് തുപ്പൽ ഉപയോഗിച്ച് മുഖം മസാജ് ചെയ്തത്. ആദ്യം സംശയം തോന്നിയില്ലെങ്കിലും പിന്നീട് വല്ലായ്മ തോന്നിയപ്പോൾ സലൂണിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്നൗ പൊലീസ് സയ്ദിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story