Quantcast

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഇന്ന്; ഗുജറാത്ത് വംശഹത്യയുടെ കൂടുതൽ വിവരങ്ങളുണ്ടാകുമെന്ന് സൂചന

ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് വിദ്യാർഥികൾ

MediaOne Logo

Web Desk

  • Updated:

    2023-01-24 04:21:03.0

Published:

24 Jan 2023 12:57 AM GMT

BBC documentary, BBC documentary on PM Modi ,“India: The Modi Question”,Prime Minister Narendra Modi,JNU ,Jawaharlal Nehru University
X

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യതെയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. വംശഹത്യതെയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ രണ്ടാംഭാഗത്ത് ഉണ്ടാകുമെന്നാണ് സൂചന. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. ആദ്യഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്ത് എത്തുകയും ഡോക്യുമെന്ററി ഇന്ത്യയിൽ വിലക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ എല്ലാം മറികടന്നാണ് രണ്ടാം ഭാഗം ബിബിസി പുറത്തിറക്കുന്നത്.

യു.കെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെൻററി പങ്കുവയ്ക്കുന്നത്. ഡോക്യുമെൻററി പുറത്ത് വന്നതിന് ശേഷവും മുൻ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്. ഡോക്യുമെൻററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസിയും.

അതേസമയം, ജെഎൻയുവിൽ ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം പ്രദർശിപ്പിക്കുന്നത് സർവകലാശാല തടഞ്ഞു.ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ യൂണിയൻ രാവിലെ യോഗം ചേർന്നേക്കും. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് സർവകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാർഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും പറഞ്ഞാണ്

ജെഎൻയുവിൽ പ്രദർശനം വിലക്കിയത്. വിലക്ക് മറികടന്നു പ്രദർശനം നടത്തിയ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഇന്ന് രാത്രി ഒൻപതുമണിക്ക് വിദ്യാർഥി യൂണിയൻ ഓഫിസിൽ പ്രദർശിപ്പിക്കുമെന്നാണ് കോളജ് യൂണിയൻ വിദ്യാർഥി തീരുമാനിച്ചിരുന്നത്.

എന്നാൽ പ്രദർശനം സംഘടിപ്പിക്കാൻ സർവകലാശാലയിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഡോക്യുമെന്ററി പ്രദർശനത്തിൽനിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജെഎൻയു അധികൃതർ ആവശ്യപ്പെട്ടു. വിലക്ക് മറികടന്ന് പ്രദർശനം നടത്തുമോയെന്ന് യൂണിയൻ യോഗത്തിന് ശേഷമേ തീരുമാനിക്കൂ.






TAGS :

Next Story