Quantcast

ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യക്കെതിരായ ഗൂഢാലോചന: ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള

ബ്രിട്ടീഷ് സർക്കാറിനെ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഇന്ത്യക്കെതിരെ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 Jan 2023 9:53 AM GMT

Sreedharan Pillai, Goa Governor, BBC
X

പി.എസ് ശ്രീധരൻ പിള്ള

പനാജി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യക്കെതിരായ ഗൂഢാലോചനയെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്നത് രാജ്യത്തിനെതിരായ കടന്നാക്രമണവും രാജ്യത്തെ അപമാനിക്കലുമാണെന്ന് റിപ്പബ്ലിക്ദിന പരേഡിന് ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

നിലവിലെ വിവാദം ദുരുദ്ദേശ്യപരമാണെന്ന് പറഞ്ഞ ഗവർണർ ബ്രിട്ടൻ ഇപ്പോൾ ഇന്ത്യയുടെ സൗഹൃദ രാജ്യമായതിനാൽ അതേരീതിയിൽ വിമർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി.

വ്യക്തിഹത്യാ കേസുകളിൽ സാധാരണക്കാരെപ്പോലെ പ്രധാനമന്ത്രിയും പ്രസിഡന്റും വൈസ് പ്രസിഡന്റും മന്ത്രിമാരുമൊന്നും കോടതിയെ സമീപിക്കാറില്ല. പബ്ലിക് പ്രോസിക്യൂട്ടർമാരാണ് അവർക്ക് വേണ്ടി കോടതിയിൽ ഹാജരാകാറുള്ളത്. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരായ വ്യക്തിഹത്യ രാജ്യത്തെ അപമാനിക്കലാണെന്ന് പറയുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബി.ബി.സി ഒരു സ്വതന്ത്ര മാധ്യമസ്ഥാപനല്ല അത് ബ്രിട്ടീഷ് പാർലമെന്ററിനോട് ഉത്തരം പറയാൻ ബാധ്യതപ്പെട്ട സ്ഥാപനമാണ്. ബ്രിട്ടീഷ് സർക്കാറിനെ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഇന്ത്യക്കെതിരെ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.

TAGS :

Next Story