Quantcast

തനിക്കെതിരായ മുഴുവന്‍ കേസുകളും സി.ബി.ഐക്ക് വിടണം; ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ഹൈക്കോടതിയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം രാജ്യത്ത് ചര്‍ച്ചയാവുന്നതിനിടെ മിഡ്‌നാപൂര്‍ എസ്.പിയുടെ ഫോണ്‍ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന സുവേന്ദു അധികാരിയുടെ പരാമര്‍ശവും വിവാദമായി.

MediaOne Logo

Web Desk

  • Published:

    23 July 2021 12:29 PM GMT

തനിക്കെതിരായ മുഴുവന്‍ കേസുകളും സി.ബി.ഐക്ക് വിടണം; ബി.ജെ.പി നേതാവ് സുവേന്ദു അധികാരി ഹൈക്കോടതിയില്‍
X

തനിക്കെതിരായ മുഴുവന്‍ കേസുകളുടെയും അന്വേഷണം സി.ബി.ഐക്ക് കൈമാണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ പ്രതിപക്ഷനേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരി ഹൈക്കോടതിയില്‍. പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ എഫ്.ഐ.ആറുകളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തനിക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. പ്രതിപക്ഷനേതാവായത് മുതല്‍ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്. തനിക്കെതിരായ മുഴുവന്‍ കേസുകളും സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആറുകള്‍ റദ്ദാക്കണമെന്നും സുവേന്ദു അധികാരി ഹര്‍ജിയില്‍ പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം രാജ്യത്ത് ചര്‍ച്ചയാവുന്നതിനിടെ മിഡ്‌നാപൂര്‍ എസ്.പിയുടെ ഫോണ്‍ വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന സുവേന്ദു അധികാരിയുടെ പരാമര്‍ശവും വിവാദമായി. കഴിഞ്ഞ ദിവസം തംലൂക്ക് ഏരിയയില്‍ പ്രസംഗിക്കുന്നതിനിടെ പ്രാദേശിക പൊലീസ് മേധാവിയയെ സുവേന്ദു അധികാരി ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിച്ചില്ലെങ്കില്‍ കശ്മീരിലേക്ക് സ്ഥലം മാറ്റിക്കളയും എന്നായിരുന്നു സുവേന്ദു അധികാരിയുടെ ഭീഷണി.

സംസ്ഥാന പൊലീസിന്റെ സി.ഐ.ഡി വിഭാഗം നിരവധി കേസുകളാണ് സുവേന്ദു അധികാരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മിഡ്‌നാപൂരില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള വസ്തുക്കള്‍ കടത്തിയ കേസിലും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തില്‍ അംഗമായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ അസ്വാഭാവിക മരണത്തിലും സുവേന്ദു അധികാരിക്കെതിരെ അന്വേഷണം നടക്കുകയാണ്.

TAGS :

Next Story