റോഡ് അപകടത്തിൽ ചിന്നിച്ചിതറിയ പിതാവിന്റെ ശരീരഭാഗങ്ങൾ മകനെകൊണ്ട് എടുപ്പിച്ച് പൊലീസ്
പ്രദീപിന്റെ കൈയ്യിൽ ഒരു ചാക്ക് കൊടുത്ത് ഇത് നിന്റെ അച്ഛനാണെന്നും അതിനാൽ ശരീരഭാഗങ്ങൾ എടുത്ത് ചാക്കിലിടാനും പൊലീസ് പറഞ്ഞതായി സുദീപ് മാധ്യമങ്ങളോട് പറഞ്ഞു

കൊൽക്കത്ത: ബംഗാളിലെ റോഡ് അപകടത്തിൽ മരിച്ചയാളുടെ മകനെകൊണ്ട് പിതാവിന്റെ ശരീരഭാഗങ്ങൾ എടുപ്പിച്ച് പൊലീസ്. തിങ്കളാഴ്ച രാവിലെ എട്ടോടെ പുർബ ബർധമാൻ ജില്ലയിലെ ഗുസ്കരിയിലാണ് അപകടം നന്നത്.
ലോട്ടറി ടിക്കറ്റ് വിൽപനക്കാരനായ പ്രദീപ് കുമാർ ദാസ് വീട്ടിലേക്ക് മടങ്ങവേയാണ് ഒരു ലോറി പിന്നിൽ വന്ന് ഇടിച്ച് വീഴ്ത്തിയത്. വിവരം അറിഞ്ഞ ഉടനെ മകൻ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ സുദീപിന്റെ കൈയിൽ ഒരു ചാക്ക് കൊടുത്ത് ഇത് നിന്റെ അച്ഛനാണെന്നും ശരീരഭാഗങ്ങൾ എടുത്ത് ചാക്കിലിടാനും പൊലീസ് പറഞ്ഞതായി മകൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ പുർബ ബർധമാൻ പൊലീസ് സോഷ്യൽ മീഡിയയിലുടെ പുറത്ത് വിട്ട വീഡിയോയിൽ തന്റെ പിതാവിന്റെ ശരീരഭാഗങ്ങൾ എടുക്കാൻ പൊലീസ് നിർബന്ധിച്ചിട്ടില്ലെന്ന് സുദീപ് വിശദീകരിച്ചു.
‘ഇരയുടെ മകൻ ഇത് വരെ ഒരു പരാതിയും നൽകിയിട്ടില്ല. പക്ഷെ ഞാൻ ഒരു വീഡിയോ കണ്ടതിനെ തുടർന്ന് അന്വേഷണം നടത്താൻ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്’ പുർബ ബർധമാൻ പൊലീസ് സുപ്രണ്ട് സയക് ദാസ് പറഞ്ഞു.
Adjust Story Font
16

