Quantcast

ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്; ആത്മവിശ്വാസം വർധിപ്പിച്ച് കോൺഗ്രസ്

യാത്ര കടന്നു വന്ന സംസ്ഥാനങ്ങളിൽ മികച്ച ചലനം ഉണ്ടാക്കാനായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    12 Jan 2023 1:38 AM GMT

ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്; ആത്മവിശ്വാസം വർധിപ്പിച്ച് കോൺഗ്രസ്
X

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആത്മവിശ്വാസം വർധിപ്പിച്ച് കോൺഗ്രസ്. കടന്നു വന്ന സംസ്ഥാനങ്ങളിൽ മികച്ച ചലനം ഉണ്ടാക്കാനായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സമാപന സമ്മേളനത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ വേദിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

കന്യാകുമാരിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 117 ദിവസം പിന്നിട്ടു. പഞ്ചാബിൽ പര്യടനം തുടരുന്ന യാത്ര അടുത്തയാഴ്ച ജമ്മു കാശ്മീർ പ്രവേശിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഭരണം നഷ്ടമായെങ്കിലും യാത്രയ്ക്ക് മികച്ച പ്രതികരണമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. യാത്ര പിന്നിട്ട സംസ്ഥാനങ്ങളിൽ രാജസ്ഥാനിൽ മാത്രമാണ് കോൺഗ്രസ് അധികാരത്തിൽ ഉള്ളത്. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലും പാർട്ടിയെ ചലിപ്പിക്കാനും പ്രവർത്തകരിൽ ആവേശമുണ്ടാക്കാനും ജോഡോ യാത്രയ്ക്കായി.

രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച യാത്ര അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ അടിമുടി രാഷ്ട്രീയ യാത്രയായി മാറി. ഓരോ പ്രസംഗങ്ങളിലും ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനും എതിരായ രാഹുൽ ഗാന്ധിയുടെ മൂർച്ചയേറിയ വിമർശനങ്ങൾ അതിന് തെളിവാണ്.

ജനുവരി 30ന് യാത്ര ശ്രീനഗറിൽ സമാപിക്കും. ഇതിനോടകം പല പ്രതിപക്ഷ പാർട്ടി നേതാക്കളും യാത്രയുടെ ഭാഗമായി. 24 പ്രതിപക്ഷ പാർട്ടി അധ്യക്ഷന്മാരെയാണ് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ക്ഷണിച്ചിരിക്കുന്നത്.


TAGS :

Next Story