Quantcast

ഭോജ്പുരി നടിയെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി

ഡൽഹിയിൽ താമസിക്കുന്ന നടിക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്‌സ് ഉണ്ട്

MediaOne Logo

Web Desk

  • Updated:

    2023-07-21 05:12:25.0

Published:

21 July 2023 10:41 AM IST

stop rape
X

പ്രതീകാത്മക ചിത്രം

ഗുരുഗ്രാം: ഇന്‍സ്റ്റഗ്രാം സുഹൃത്ത് ഹോട്ടല്‍ മുറിയില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തതായി ഭോജ്പുരി നടി. അഭിമുഖത്തിന്‍റെ പേരിൽ ഗുരുഗ്രാമിലെ ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് ഇയാൾ ക്രൂരകൃത്യം ചെയ്തതെന്ന് യുവതി പറയുന്നു. ഡൽഹിയിൽ താമസിക്കുന്ന നടിക്ക് ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോളോവേഴ്‌സ് ഉണ്ട്.

ഇൻസ്റ്റാഗ്രാം വഴിയാണ് മഹേഷ് പാണ്ഡെ എന്ന പ്രതിയുമായി നടി സൗഹൃദത്തിലായത്. ഇയാള്‍ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് അഭിമുഖത്തിനായി ജൂണ്‍ 29ന് നടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടലിൽ എത്തിയപ്പോൾ മഹേഷ് സുഭാഷ് എന്ന വ്യാജ ഐഡിയിൽ ഒരു മുറിയെടുത്ത് തന്നെ കൂട്ടിക്കൊണ്ടുപോയിരുന്നുവെന്നും ചില ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം അയാൾ മദ്യപിക്കാൻ തുടങ്ങിയെന്നും നടി പരാതിയില്‍ പറയുന്നു. അയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ പീഡിപ്പിച്ചുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. അസഭ്യം പറയുകയും മഹേഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞു. ഗുരുഗ്രാമിലെ ചക്കർപൂർ പ്രദേശത്തെ താമസക്കാരനാണ് മഹേഷ്.

ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകൾ പ്രകാരം ഉദ്യോഗ് വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് എസിപി ക്രൈം വരുൺ ദാഹിയ പറഞ്ഞു.

TAGS :

Next Story